back to top
Thursday, February 13, 2025
Google search engine
HomeLatest News​ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ ഇസ്രയേൽ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻഗ്വിർ രാജിവെച്ചു

​ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ ഇസ്രയേൽ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻഗ്വിർ രാജിവെച്ചു


ടെൽ അവീവ്: ​ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇസ്രയേൽ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻഗ്വിർ രാജിവെച്ചു. ഒട്സ്മ യെഹൂദിത് പാർട്ടി നേതാവാണ് രാജിവെച്ച ഇറ്റാമർ. വെടിനിർത്തൽ കരാർ ഹമാസിന് മുന്നിലുള്ള കീഴടങ്ങലാണെന്ന് ആരോപിച്ചായിരുന്നു രാജി.

യുദ്ധത്തിൽ ഇസ്രയേൽ സൈന്യം കൈവരിച്ച നേട്ടങ്ങൾ നിരാകരിക്കുന്നതിന് തുല്യമാണ് വെടിനിർത്തൽ കരാറെന്ന് ഒട്സ്മ യെഹൂദിത് പാർട്ടി ഔദ്യോ​ഗിക കുറിപ്പ് പുറത്തുവിട്ടു. “ഈ നീക്കത്തെ അപലപിക്കുന്നു. ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാണ് ഇപ്പോഴത്തെ നടപടി. നൂറുകണക്കിന് കൊലപാതകികളുടെ മോചനമാണ് ഇതുവഴി സംഭവിക്കുന്നത്”. അതേസമയം, നെതന്യാഹു സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കില്ലെന്നും പാർട്ടി വ്യക്തമാക്കി. വെടിവനിർത്തൽ കരാർ നിലവിൽ വന്നാൽ താൻ രാജിവയ്ക്കുമെന്ന് ഇറ്റാമർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറ്റാമർ ബെൻഗ്വിറിനെക്കൂടാതെ പാർട്ടിയിലെ മറ്റ് അം​ഗങ്ങളും രാജി സമർപ്പിച്ചിട്ടുണ്ട്. ആറ് അം​ഗങ്ങളാണ് പാർട്ടിയിൽ നിന്ന് പാർലമെന്റിലുള്ളത്. ഇതോടെ, 120 അം​ഗ സഭയിൽ നെതന്യാഹു സർക്കാരിന്റെ ഭൂരിപക്ഷം 68 ൽ നിന്ന് 62 ആയി കുറഞ്ഞു. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത്.

ഞായറാഴ്ച വൈകീട്ടോടെയാണ് ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഞായറാഴ്ച മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് കരാർ നിലവിൽവന്നത്. ആദ്യഘട്ട വെടിനിർത്തലിനിടെ 33 ബന്ദികളെ ഹമാസ് ഘട്ടം ഘട്ടമായി മോചിപ്പിക്കും. ഇതിൽ മൂന്നുപേരെയാണ് ഞായറാഴ്ച വിട്ടയയ്ക്കുന്നത്. ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 737 പലസ്തീൻ തടവുകാരുടെ വിശദാംശങ്ങൾ ഇസ്രയേൽ നീതിന്യായവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ആദ്യസംഘത്തിൽ 95 പേരുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments