തത്തകളെ ചുമലിലിരുത്തി ചിത്രമെടുക്കാനുള്ള ശ്രമത്തിനിടെ ജർമൻ ചാൻസിലറിന് തത്തകളുടെ കൊത്തേറ്റു

ഓസ്ട്രേലിയന്‍ റെയിന്‍ബോ ലോറികീറ്റ് എന്ന തത്തകളെയാണ് ജര്‍മ്മന്‍ ചാന്‍സിലര്‍ കൈയ്യിലെടുത്തത്.

തത്തകളെ ചുമലിലിരുത്തി ചിത്രമെടുക്കാനുള്ള ശ്രമത്തിനിടെ ജർമൻ ചാൻസിലറിന് തത്തകളുടെ കൊത്തേറ്റു

ബര്‍ലിന്‍: ജര്‍മ്മന്‍ ചാന്‍സിലര്‍ ഏഞ്ചല മെർക്കലിനെ ബേർഡ് പാർക്ക്  സന്ദര്‍ശിക്കുന്നതിനിടെ തത്തകള്‍ കൊത്തി. കാര്യമായ പരിക്കൊന്നും ഉണ്ടായില്ല. തത്തകളുടെ കൊത്തേറ്റ് നിലവിളിക്കുന്ന ചാന്‍സിലറുടെ ഫോട്ടോകള്‍ നിമിഷ നേരം കൊണ്ട് വൈറലായി. മാര്‍ലോ ബേര്‍ഡ് പാര്‍ക്ക് (Bird Park)  സന്ദര്‍‍ശനത്തിനിടെയാണ് സംഭവം ഇവർക്ക് പക്ഷിയുടെ കൊത്തേറ്റത്.

ഏഞ്ചല മെർക്കലിന്‍റെ നിയോജക മണ്ഡലമായ മെക്കലന്‍ബര്‍‍ഗിലാണ് (Mecklenburg) ഈ പക്ഷി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറന്‍ പൊമെറിയനിൽ സ്ഥിതി ചെയ്യുന്ന ഈ പക്ഷി സങ്കേതത്തില്‍ വച്ച്  പക്ഷികളെ കയ്യിലും ചുമലിലും വച്ച് ചിത്രം എടുക്കാനുള്ള ശ്രമത്തിനിടെയാണ് തത്തകളുടെ കൊത്ത് കൊണ്ടത്. ഓസ്ട്രേലിയന്‍ റെയിന്‍ബോ ലോറികീറ്റ് എന്ന തത്തകളെയാണ് ജര്‍മ്മന്‍ ചാന്‍സിലര്‍ കൈയ്യിലെടുത്തത്. തത്തകളെ കയ്യിലെ ബൗളില്‍ കരുതിയിരുന്ന ആഹാരം കാണിച്ച് ആകര്‍ഷിച്ച് ഫോട്ടോ എടുക്കാനായിരുന്ന ശ്രമം.

എന്നാല്‍ കയ്യില്‍ കയറിയിരുന്ന റെയിന്‍ബോ ലോറികീറ്റുകള്‍ ഏൻജല മെർക്കലിന്‍റെ കൈയ്യിലെ ബൗളില്‍ നിന്നും ആഹാരത്തിനായി കൊത്ത് തുടങ്ങി. ഒരേ പാത്രത്തില്‍ നിന്നും ആഹാരം കൊത്തി എടുക്കുന്നതിനിടയിൽ തത്തകളുടെ കൊത്തുകള്‍ ഏൻജല മെർക്കലിന്‍റെ കൈയ്യിലും കിട്ടി. ഇതിന്‍റെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ജർമ്മനിയുടെ പ്രഥമ വനിതാ ചാൻസലറാണ് ഇവർ. ക്രിസ്ത്യൻ ഡെമോക്രാറ്റിക്‌ യൂണിയൻ നേതാവായ ഏഞ്ചലയെ 2005ലാണ് ജർമനിയുടെ ചാൻസലറായി നിയമിച്ചത്. 16 കൊല്ലത്തോളം ജര്‍മ്മനിയുടെ ചാന്‍സിലറായിരുന്ന ഏഞ്ചല മെർക്കൽ ഉടന്‍ തന്നെ ആ സ്ഥാനത്ത് നിന്നും ഒഴിയാന്‍ പോവുകയാണ്. ഇതിന്‍റെ ഭാഗമായി വിടപറയല്‍ സന്ദര്‍ശനമാണ് തന്‍റെ മണ്ഡലത്തില്‍ ഏഞ്ചല മെർക്കൽ നടത്തിയത്.