Thursday, March 30, 2023
spot_img
HomeBusinessചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; പവന് 200 രൂപയുടെ വർദ്ധനവ്

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; പവന് 200 രൂപയുടെ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വില. പവന് 200 രൂപയാണ് കൂടിയത്. ഇതോടെ വിപണി വില 43,000 രൂപ കടന്നു. 43,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപയാണ് ഇന്ന് വർധിച്ചത്. ഇന്നലെ 50 രൂപ കൂടിയിരുന്നു. 5,380 രൂപയാണ് വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപയാണ് വർധിച്ചത്. 4,455 രൂപയാണ് വിപണി വില. 

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഇന്നലെ ഒരു ഗ്രാം വെള്ളിയ്ക്ക് ഒരു രൂപ വർദ്ധിച്ച് 73 രൂപയിലെത്തിയിരുന്നു. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 90 രൂപയാണ് വില.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments