വീണ്ടും സ്വർണവില ഉയര്‍ന്നു. പവന് വില 62,000 കടന്നു. 62,480 രൂപയിലാണ് ഇന്ന് വില ഒറ്റയടിക്ക് 840 രൂപയാണ് പവന് കൂടിയത്. ഇന്നലെ പവന് 61,640 രൂപയായിരുന്നു വില. ഗ്രാമിന് 105 രൂപ കൂടി വില 7,810 ആയി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന്. പണിക്കൂലിയടക്കം ഒരു പവന് 68,000 രൂപയിലധികം നൽകേണ്ടി വരും. നാല് ദിവസം കൊണ്ട് രണ്ടായിരം രൂപയിലധികമാണ് പവന് വർധിച്ചത്. 24 കാരറ്റിന് 68,160ഉം 18 കാരറ്റിന് 51,120 രൂപയുമാണ് വില. ജനുവരി 22നാണ് പവന്റെ വില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വമാണ് സംസ്ഥാനത്തെ സ്വർണവിലയിൽ വര്‍ധവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ; പവന് വില 62,000 കടന്നു
RELATED ARTICLES