വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് 38,880 രൂപയിലെത്തി

കൊച്ചി:സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിച്ചുയരുകയാണ്.ഇന്ന് മാത്രം പവന് 160 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 38,880 രൂപയായി ഉയര്‍ന്നു.ഒരു ഗ്രാമിന് 4680 രൂപയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പവന് 320 രൂപ വീതം വര്‍ധിക്കുകയായിരുന്നു. ആരു ദിവസം കൊണ്ട് ആയിരം രൂപയിലധികം കൂടിയിരിക്കുന്നു.
ആഗോള വിപണിയിലെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില ഉയരുന്നത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും , യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പടെ കോവിഡ് വീണ്ടും വ്യാപിക്കുന്നതും വിപണിയില്‍ പ്രതിഫലിക്കുകയായിരുന്നവെന്നാണ് വിലയിരുത്തല്‍