Sunday, June 4, 2023
spot_img
HomeBusinessഅനിശ്ചിതകാല സമരത്തിനൊരുങ്ങി സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരികൾ

അനിശ്ചിതകാല സമരത്തിനൊരുങ്ങി സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരികൾ

തിരുവനന്തപുരം: അനിശ്ചിതകാല സമരത്തിനൊരുങ്ങി ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. സ്വർണ്ണാഭരണങ്ങളിൽ പഴയ ഹാൾമാർക്കിംഗ് മുദ്ര നീക്കം ചെയ്ത് പുതിയ ഹാൾമാർക്കിംഗ് മുദ്ര (എച്ച്.യു.ഐ.ഡി) പതിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിലെ അപാകതകൾ പരിഹരിക്കണമെന്നും, ആറ് മാസം സമയം നൽകണം എന്നും ആവശ്യപ്പെട്ടാണ് സമരം.

ഇതിന്‍റെ ഭാഗമായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ ഏപ്രിൽ ഒന്നിന് കരിദിനം ആചരിക്കും. ഏപ്രിൽ മൂന്നിന് കൊച്ചിയിലെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് ഓഫീസിന് മുന്നിൽ ധർണ നടത്താനും, ഏപ്രിൽ അഞ്ചിന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്താനും സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ തീരുമാനമായതായി ഓൾകേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments