Monday, May 29, 2023
spot_img
HomeBusinessഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾക്ക് മികച്ച തിരിച്ച് വരവ്; സെൻസെക്‌സ് ഉയർന്നു

ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾക്ക് മികച്ച തിരിച്ച് വരവ്; സെൻസെക്‌സ് ഉയർന്നു

മുംബൈ: അദാനി ഗ്രൂപ്പ് ഓഹരികളിലെയും ബാങ്കിംഗ്, ടെക്നോളജി ഓഹരികളിലെയും വിൽപ്പന സമ്മർദ്ദം നിക്ഷേപകരെ പിന്നോട്ട് വലിച്ചെങ്കിലും വ്യാപാരത്തിന്‍റെ ആദ്യ 30 മിനിറ്റിനുള്ളിൽ മികച്ച തിരിച്ച് വരവ് നടത്തി ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ. ബിഎസ്ഇ സെൻസെക്സ് 900 പോയിന്‍റിനടുത്ത് ഉയർന്നു. എൻഎസ്ഇ 17,700 കടന്നു.

കോർപ്പറേറ്റ് കമ്പനികളുടെയും നിക്ഷേപകരുടെയും വരുമാന റിലീസുകൾക്ക് ഇടയിലും, നിക്ഷേപകർ യുഎസ് ഫെഡറൽ മീറ്റിംഗിനായി തയ്യാറെടുക്കാൻ തുടങ്ങിയതോടെയും വിപണികൾ കഴിഞ്ഞ ആഴ്ച ദുർബലമായാണ് ക്ലോസ് ചെയ്തത്.

ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് ഇടിഞ്ഞ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ തിങ്കളാഴ്ച വ്യാപാരത്തിന്‍റെ തുടക്കത്തിൽ സമ്മിശ്ര പ്രതികരണമാണ് നേരിട്ടത്. മുൻ നിരയിലുള്ള അദാനി എന്‍റർപ്രൈസസ് 10% ഉയർന്നു. ഒപ്പം അദാനി ഗ്രൂപ്പിന്‍റെ നാല് കമ്പനികളും ഉയർന്നു. എന്നാൽ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി എന്നിവ 17% വരെ ഇടിഞ്ഞു. അദാനി എന്‍റർപ്രൈസസ് ബിഎസ്ഇയിൽ 10% ഉയർന്ന് 3,038.35 രൂപയിലെത്തിയപ്പോൾ അദാനി പോർട്ട്സ്, സ്പെഷ്യൽ ഇക്കണോമിക് സോൺ 10% ഉയർന്ന് 658.45 രൂപയിലെത്തി. അതേസമയം, അദാനി പവർ 5% ഇടിഞ്ഞ് 235.65 രൂപയിലും അദാനി ട്രാൻസ്മിഷൻ 13% ഇടിഞ്ഞ് 1,746.70 രൂപയിലും അദാനി ഗ്രീൻ എനർജി 11% ഇടിഞ്ഞ് 1,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

പ്രധാന വിദേശ കറൻസികൾക്കെതിരെ അമേരിക്കൻ കറൻസി ഉറച്ചുനിൽക്കുന്നതിനിടയിൽ വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 81.59 ൽ എത്തിയിരുന്നു. ഏഷ്യൻ സൂചികകളിൽ നിക്കി 5%വും ഹാങ് സെങ് 12.84%വും കോസ്പി 6.45%വും ജക്കാർത്ത കോമ്പോസിറ്റ് 0.11%വും ഉയർന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments