Wednesday, March 22, 2023
spot_img
HomeTechചാറ്റ് ജിപിടിയെ നേരിടാൻ ബാർഡിനെ പുറത്തിറക്കി ഗൂഗിൾ

ചാറ്റ് ജിപിടിയെ നേരിടാൻ ബാർഡിനെ പുറത്തിറക്കി ഗൂഗിൾ

ന്യൂയോർക്: യുവാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ശ്രദ്ധേയമായി മാറിയ ചാറ്റ്ബോട്ട് സംവിധാനമായ ചാറ്റ് ജിപിടി ഉയർത്തുന്ന ഭീഷണി മറികടക്കാൻ ‘ബാർഡ്’ എന്ന ചാറ്റ് ബോട്ടുമായി ഗൂഗിൾ.

ആൽഫബെറ്റിന്‍റെയും ഗൂഗിളിന്‍റെയും സിഇഒ സുന്ദർ പിച്ചൈയാണ് ബാർഡ് പുറത്തിറക്കിയത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബാർഡ് ഇപ്പോൾ വിശ്വസനീയമായ ടെസ്റ്റർമാർക്കാണ് ലഭ്യമാക്കുന്നത്.

വരും ആഴ്ചകളിൽ എല്ലാ ആളുകൾക്കും ലഭ്യമാകുന്ന രീതിയിൽ ഉൾപ്പെടുത്തും. ഓപൺ എ.ഐ എന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഗവേഷണ കമ്പനി 2022 നവംബറിൽ പുറത്തിറക്കിയ ചാറ്റ് ജി.പി.ടി ചാറ്റ് ബോട്ട് അഞ്ചു ദിവസത്തിനുള്ളിൽ പത്തു ലക്ഷം സബ്സ്ക്രൈബേഴ്സിനെ നേടിയിരുന്നു. ഗൂഗിളിൽ തിരയുമ്പോൾ അനവധി ലേഖനങ്ങളും വിവരങ്ങളുമാണ് നമ്മുടെ മുന്നിലേക്ക് എത്തുക. എന്നാൽ ചാറ്റ് ജിപിടിയിൽ ആവശ്യപ്പെടുന്ന വിവരം മാത്രമാണ് ലഭിക്കുക. സംഭാഷണ രീതിയിലും വിവരങ്ങൾ ലഭിക്കും. അപേക്ഷകൾ തയ്യാറാക്കുക, പ്രബന്ധം തയ്യാറാക്കുക തുടങ്ങിയ നിരവധി കാര്യങ്ങൾക്ക് പുതിയ തലമുറ ചാറ്റ് ജിപിടിയെയാണ് ആശ്രയിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments