Wednesday, March 22, 2023
spot_img
HomeBusinessഗൂഗിൾ പ്രസന്‍റ്സ്: ലൈവ് ഫ്രം പാരീസ്; എഐ ലൈവ് ഇവന്റുമായി ഗൂഗിള്‍

ഗൂഗിൾ പ്രസന്‍റ്സ്: ലൈവ് ഫ്രം പാരീസ്; എഐ ലൈവ് ഇവന്റുമായി ഗൂഗിള്‍

കാലിഫോർണിയ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ പ്രവർത്തനത്തെക്കുറിച്ച് ആളുകളുമായി കൂടുതൽ വിവരങ്ങൾ പങ്കിടുന്നതിനുള്ള ഇവന്റുമായി ഗൂഗിൾ.’ഗൂഗിൾ പ്രസന്‍റ്സ്: ലൈവ് ഫ്രം പാരീസ്’ എന്ന പേരിൽ ഫെബ്രുവരി എട്ടിനാണ് ഇവന്റ് സംഘടിപ്പിക്കുന്നത്. പരിപാടി യൂട്യൂബിൽ തത്സമയം കാണാം.

ആളുകൾ വിവങ്ങൾ എങ്ങനെ തിരയുന്നു, വിവരങ്ങളുമായി എങ്ങനെ ഇടപഴകുന്നു എന്നിവ പരിശോധിച്ച് ഉപയോക്താക്കൾക്ക് എന്താണ് വേണ്ടതെന്ന് ഗൂഗിൾ കണ്ടെത്തും. ഇത്തരം കണ്ടെത്തലുകൾ മുമ്പത്തേക്കാളും സ്വാഭാവികമായി ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതെല്ലാം പരിപാടിയിൽ ചർച്ച ചെയ്യും.

അതേസമയം, ഗൂഗിൾ ചാറ്റ് ജിപിടിയുടെ എതിരാളിയെ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2022 ന്‍റെ തുടക്കം മുതൽ ഗൂഗിൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചാറ്റ്ബോട്ട് തയ്യാറാക്കുന്നുണ്ടെന്നും അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ ഇത് പൊതുജനങ്ങളിലേക്ക് എത്തുമെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ സ്ഥിരീകരിച്ചിരുന്നു. ഗൂഗിൾ നേരത്തെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചാറ്റ്ബോട്ട് ലാംഡ (ലാംഡ) അവതരിപ്പിച്ചിരുന്നു. ഇതിന്‍റെ അപ് ഡേറ്റുചെയ്ത പതിപ്പാകും ഇനി അവതരിപ്പിക്കുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments