Monday, May 29, 2023
spot_img
HomeNewsദി സൺഡേ ടൈംസിന്‍റെ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനം നേടി ഗോപീചന്ദ് ഹിന്ദുജ

ദി സൺഡേ ടൈംസിന്‍റെ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനം നേടി ഗോപീചന്ദ് ഹിന്ദുജ

തുടര്‍ച്ചയായി അഞ്ചാം തവണയും ഹിന്ദുജ കുടുംബവും ഹിന്ദുജ ഗ്രൂപ്പ് കോ-ചെയര്‍മാന്‍ ഗോപീചന്ദ് ഹിന്ദുജയും ദി സണ്‍ഡേ ടൈംസിന്റെ സമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 108 വര്‍ഷത്തെ ചരിത്രവും 3500 കോടി പൗണ്ട് ആസ്തിയുമായി ഹിന്ദുജ ഗ്രൂപ്പും, ഗോപിചന്ദ് ഹിന്ദുജയും ഒന്നാമതെത്തുന്നത്.

യുകെയിലെ താമസിക്കാരിൽ ഏറ്റവും സമ്പന്നരായ ആയിരം വ്യക്തികൾ/കുടുംബങ്ങളുടെ പട്ടികയാണ് സൺഡേ ടൈംസ് തയാറാക്കുന്നത്. ഈ പട്ടികയിലാണ് ബിന്ദുജ ഗ്രൂപ്പും ഗോപിചന്ദ് ഹിന്ദുജയും ഒന്നാം സ്ഥാനം നേടിയത്.

ഓട്ടോമോട്ടിവ്, ധനകാര്യം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സജീവമാണ് ഹിന്ദുജ. ബിസിനസിന് പുറമെ ഹിന്ദുജ ഫൗണ്ടേഷൻ വഴി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.

ഹിന്ദുജ കുടുംബത്തിലേയും സ്ഥാപനങ്ങളിലേയും ഒരോ അംഗത്തിന്റേയും കൂട്ടായ പ്രയത്നത്തിന്റേയും അചഞ്ചലമായ അർപ്പണബോധത്തിന്റേയും പ്രതിബദ്ധതയുടേയും തെളിവാണ് ഈ ആംഗീകാരമെന്ന് നേട്ടത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഗോപിചന്ദ് ഹിന്ദുജ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments