Tuesday, July 16, 2024
HomeNewsKeralaസിദ്ധാർത്ഥിന്‍റെ മരണം: വെറ്ററിനറി സർവകലാശാല വിസിയെ സസ്‌പെൻഡ് ചെയ്ത് ഗവർണർ

സിദ്ധാർത്ഥിന്‍റെ മരണം: വെറ്ററിനറി സർവകലാശാല വിസിയെ സസ്‌പെൻഡ് ചെയ്ത് ഗവർണർ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണത്തിൽ വിസിക്ക് സസ്‌പെൻഷൻ. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം ആർ ശശീന്ദ്രനാഥിനെയാണ് സസ്‌പെൻഡ് ചെയ്തത്. ചാന്‍സലര്‍ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെയാണ് നടപടി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനും ഗവർണർ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് രാജ്‌ഭവൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

സർവകലാശാലയിൽ നടക്കുന്ന കാര്യങ്ങളിൽ വൈസ് ചാൻസലർ വേണ്ടത്ര ആത്മാർ ഥതയോടെയും കൃത്യതയോടെയും ഇടപെടുന്നില്ലെന്നു ഗവർണർ ചൂണ്ടിക്കാട്ടി. വിസി ക്കെതിരെ അന്വേഷണത്തിന് ഗവർണർ ഉത്തരവിട്ടു. വിദ്യാർഥിയുടെ കുടുംബം ഗവർ ണർക്ക് പരാതി നൽകിയിരുന്നു. സിദ്ധാർഥിന്റെ മരണമുണ്ടായിട്ടും യൂണിവേഴ്സിറ്റി ചട്ടങ്ങൾ അനുസരിച്ച് വിസി കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. വിസി ചുമതലകളിൽ വീഴ്ച വരുത്തിയെന്നത് യൂണിവേഴ്സിറ്റി നൽകിയ റിപ്പോർട്ടുകളിലും വ്യക്തമാണ്.

സിദ്ധാർഥൻ നേരിട്ട അതിക്രമം തടയുന്നതിൽ സർവകലാശാല വിസിക്ക് വൻ വീഴ്ചയുണ്ടായതായി ഗവർണർ ചൂണ്ടിക്കാട്ടി. സിദ്ധാര്‍ഥന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ വിസി ആത്മാര്‍ഥമായി സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നില്ല എന്നതാണു വെളിപ്പെടുത്തുന്നതെന്ന് ഉത്തര വില്‍ പറയുന്നു. ക്രൂരമായ പല സംഭവങ്ങളും സര്‍വകലാശാലയില്‍ നടക്കുമ്പോഴും ഉത്തരവാദിത്തം നിറവേറ്റാന്‍ അധികാരികള്‍ക്കു കഴിഞ്ഞില്ല. 

സിദ്ധാര്‍ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി ക്ക് കത്ത് നല്‍കിയതായി ഗവര്‍ണര്‍ വ്യക്തമാക്കി. അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. ഹൈക്കോടതിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനായി കമ്മിറ്റിയെ നിയോഗിക്കുമെ ന്നും ഗവര്‍ണര്‍ അറിയിച്ചു. കാമ്പസില്‍ എസ്.എഫ്.ഐ-പോപ്പുലര്‍ ഫ്രണ്ട് കൂട്ടുകെട്ടാ ണെന്നും എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക്ക് എസ്.എഫ്.ഐ. ഓഫീസാക്കുകയാണെ ന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ സർക്കാർ നടപടി എടുക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ഗവർണ റുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. വിദ്യാർത്ഥിക്ക് തുടർച്ചയായി മൂന്ന് ദിവസം പീഡനം നേരിടേണ്ടി വന്നുവെന്നും ഇതെല്ലാം സർവകലാശാല അധികൃതരുടെ അറിവോടെയായിരുന്നുവെന്നും ഗവർണർ വിമർശിച്ചു. കോളേജ് ഹോസ്റ്റലുകൾ എസ് എഫ് ഐയുടെ ഹെഡ് ക്വാർട്ടേഴ്‌സുകൾ ആക്കി മാറ്റു കയാണ്. സിദ്ധാർത്ഥിന് 24 മണിക്കൂറോളം ഭക്ഷണമോ വെള്ളമോ ലഭിച്ചില്ല. സിദ്ധാർത്ഥിന്റേത് കൊലപാതക മാണ്’- തിരുവനന്തപുരം വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് ഗവർണർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments