Sunday, June 4, 2023
spot_img
HomeNewsKeralaആശങ്കകൾ പരിഹരിക്കാൻ വേണ്ടതെല്ലാം സർക്കാർ ചെയ്യും: എ കെ ശശീന്ദ്രന്‍

ആശങ്കകൾ പരിഹരിക്കാൻ വേണ്ടതെല്ലാം സർക്കാർ ചെയ്യും: എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: ഇടുക്കിയിലെ സമരത്തെ തള്ളി പറയുന്നില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പ്രതിഷേധം സർക്കാരിനെതിരെ തിരിക്കരുത്. ആശങ്കകൾ പരിഹരിക്കാൻ സർക്കാർ വേണ്ടതെല്ലാം ചെയ്യും. തുടർ നിയമനടപടികൾ ഇന്നുതന്നെ ആരംഭിക്കും.

ഇന്നലത്തെ കോടതി നടപടി അപ്രതീക്ഷിതമായിരുന്നു. കോടതി നടപടി സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയിട്ടുണ്ട്. വിദഗ്ധ സമിതി ഉടൻ ഇടുക്കി സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി പരാമർശത്തെ തുടർന്ന് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിൽ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments