back to top
Wednesday, February 12, 2025
Google search engine
HomeLatest Newsകീ​ട​നാ​ശി​നി ക​ല​ർ​ത്തി​യ കഷായം കുടിപ്പിച്ച് കാമുകൻ ഷരോണിനെ​ കൊ​ല​പ്പെ​ടു​ത്തിയ കേസ്:കാമുകി ഗ്രീഷ്മക്ക് വധശിക്ഷ

കീ​ട​നാ​ശി​നി ക​ല​ർ​ത്തി​യ കഷായം കുടിപ്പിച്ച് കാമുകൻ ഷരോണിനെ​ കൊ​ല​പ്പെ​ടു​ത്തിയ കേസ്:കാമുകി ഗ്രീഷ്മക്ക് വധശിക്ഷ

കാ​മു​ക​ൻ ഷാ​രോ​ൺ രാ​ജി​നെ​​ കീ​ട​നാ​ശി​നി ക​ല​ർ​ത്തി​യ ക​ഷാ​യം കു​ടി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സിൽ കാമുകി ഗ്രീ​ഷ്മക്ക് (22) തൂക്കുകയർ . ഷാ​രോ​ണിൻ്റെ കാ​മു​കിയും ഒന്നാം പ്രതിയുമായ ഗ്രീ​ഷ്മ​ യും ഗ്രീ​ഷ്മ​യു​ടെ അ​മ്മാ​വ​നും ചേർന്നാണ് ഷാരോണിനെ കൊലപ്പെടുത്തിയത്. ​കേസി​ലെ മൂ​ന്നാം പ്ര​തിയായ അമ്മാവൻ, നി​ർ​മ​ല കു​മാ​ര​ൻ നാ​യ​ർക്ക്‌ മൂന്ന് വർഷം കഠിന തടവാണ് നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ കോ​ട​തി ശിക്ഷ വിധിച്ചത്. കേസിൽ ഒ​ന്നാം പ്ര​തിയായ പാ​റ​ശ്ശാ​ല തേ​വി​യോ​ട് പൂ​മ്പ​ള്ളി​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ൽ ഗ്രീ​ഷ്മക്കെ​തി​രെ കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന, തെ​ളി​വു ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളും ഗ്രീ​ഷ്മ​യു​ടെ അ​മ്മാ​വ​നും കേ​സി​ലെ മൂ​ന്നാം പ്ര​തി​യു​​മാ​യ നി​ർ​മ​ല ​കു​മാ​ര​ൻ നാ​യ​ർക്കെതിരെ തെ​ളി​വ്​ ന​ശി​പ്പി​ക്കൽ, ഗൂ​ഢാ​ലോ​ച​നകുറ്റം എന്നീ കു​റ്റ​ങ്ങ​ളും തെ​ളി​ഞ്ഞതായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. എ​ന്നാ​ൽ, ഗ്രീ​ഷ്മ​യു​ടെ അ​മ്മ​യും കേ​സി​ലെ ര​ണ്ടാം പ്ര​തി​യു​മാ​യ സി​ന്ധു​വി​നെ സം​ശ​യ​ത്തി​ൻ്റെ ആ​നു​കൂ​ല്യ​ത്തി​ൽ വെറുതെവിട്ടു. 

കൊലപാതകത്തിൽ പ്രതികൾക്കുള്ള പങ്ക് വിവരിക്കുന്ന 586 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചെന്ന് കോടതി വ്യക്തമാക്കി. ഗ്രീഷ്മ ശിക്ഷിക്കപ്പെടാൻ ഷാരോൺ ആഗ്രഹിച്ചിരുന്നില്ല. സ്നേഹബന്ധം തുടരുമ്പോഴാണ് ഷാരോണിനെ കൊല്ലാൻ ശ്രമിച്ചത്. ലൈഗിംകബന്ധത്തിൽ ഏർപ്പെടാമെന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചുവരുത്തിയത്. ജൂസിൽ എന്തോ പ്രശ്നമുണ്ടെന്ന് ഷാരോണിന് ബോധ്യമുണ്ടായിരുന്നു. അതു കൊണ്ടാണ് ഷാരോൺ വിഡിയോ ചിത്രീകരിച്ചത്. 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാതെ ഷാരോൺ ആശുപത്രിയിൽ കിടന്നു. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. പ്രകോപനമില്ലാതെയാണ് കൊലപാതകം നടത്തിയത്.

ഗ്രീഷ്മയെ ഷാരോൺ മർദിച്ചതിന് തെളിവില്ല. കുറ്റകൃത്യം ചെയ്തിട്ടും അവസാന നിമിഷം വരെ പിടിച്ചു നിൽക്കാനുള്ള കൗശലം വിജയിച്ചില്ല. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാന്റ് കേസ് നൽകിയത്. പ്രതിയുടെ പ്രായം കണക്കിലെടുക്കാൻ സാധിക്കില്ല. കുറ്റകൃത്യത്തിൽ നേരത്തെ ഉൾപ്പെട്ടിട്ടില്ലെന്ന വാദവും കണക്കിലെടുക്കാൻ കഴിയില്ല. പ്രതികൾക്കെതിരായ വധശ്രമം തെളിഞ്ഞതായും ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് കോടതിക്ക് മുമ്പിൽ പ്രസക്തമല്ലെന്നും വിധിയിൽ ജഡ്ജി എ.എം ബഷീൻ ചൂണ്ടിക്കാട്ടി. കാ​മു​ക​നാ​യ മു​ര്യ​ങ്ക​ര ജെ.പി ഹൗ​സി​ൽ ജെ പി ഷാ​രോ​ൺ രാ​ജി​നെ (23) 2022 ഒ​ക്‌​ടോ​ബ​ർ 14ന് ​വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു​ വ​രു​ത്തി ക​ഷാ​യ​ത്തി​ൽ കീ​ട​നാ​ശി​നി ക​ല​ർ​ത്തി ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. സൈ​നി​ക​നു​മാ​യി നി​ശ്ച​യി​ച്ച വി​വാ​ഹ​ത്തി​ന്​ ത​ട​സമാ​കു​മെ​ന്ന​തി​നാ​ലാ​ണ് ഷാ​രോ​ണി​നെ ഒ​ഴി​വാ​ക്കാ​ൻ ഗ്രീ​ഷ്മ തീരുമാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments