Thursday, March 30, 2023
spot_img
HomeSportsഡൽഹി ക്യാപിറ്റൽസിനെ 11 റൺസിന് തകർത്ത് ഗുജറാത്ത് ജയന്റ്സ്

ഡൽഹി ക്യാപിറ്റൽസിനെ 11 റൺസിന് തകർത്ത് ഗുജറാത്ത് ജയന്റ്സ്

മുംബൈ: ഓസ്ട്രേലിയയുടെ ആഷ്ലി ഗാർഡ്നറുടെ ഓൾറൗണ്ട് പ്രകടനത്തിന്‍റെ മികവിൽ ഗുജറാത്ത് ജയന്‍റ്സ് ഡൽഹി ക്യാപിറ്റൽസിനെ 11 റൺസിന് പരാജയപ്പെടുത്തി. വനിതാ പ്രീമിയർ ലീഗിൽ ആദ്യം ബാറ്റ് ചെയ്ത് 147 റൺസ് മാത്രം നേടിയ ഗുജറാത്ത് മികച്ച ബോളിങ്ങിലൂടെ ഡൽഹിയെ 136 റൺസിന് ഓൾ ഔട്ടാക്കി.

33 പന്തിൽ നിന്ന് പുറത്താകാതെ 51 റൺസ് നേടിയ ഗാർഡ്നർ ബൗളിംഗിൽ രണ്ട് വിക്കറ്റ് നേടി പ്ലെയർ ഓഫ് ദ് മാച്ചുമായി. ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു.

ഗാർഡ്നറും ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവർട്ടും (45 പന്തിൽ 57) അർധസെഞ്ച്വറി നേടി. മൂന്നാം വിക്കറ്റിൽ വോൾവാർഡും ഗാർഡ്നറും ചേർന്ന് നേടിയ 81 റൺസ് കൂട്ടുകെട്ടായിരുന്നു ഇന്നിങ്സിന്‍റെ നട്ടെല്ല്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments