Monday, May 29, 2023
spot_img
HomeNewsരണ്ടാം ക്വാളിഫയർ, മുംബൈ ഇന്ത്യൻസ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും

രണ്ടാം ക്വാളിഫയർ, മുംബൈ ഇന്ത്യൻസ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും

ആവേശം നിറഞ്ഞ ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഇന്ന് വൈകീട്ട് 7.30 ന് അഹമ്മദാബാദിലാണ് മത്സരം. ലക്നൗ സൂപ്പർ ജയൻ്റ്സിനെ 81 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാൻ ഒരുങ്ങുന്നത്. മറുവശത്ത് ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് പരാജയപ്പെട്ട ഗുജറാത്തിന് ഇത് ഐപിഎൽ ഫൈനലിൽ ഇടം ഉറപ്പിക്കാനുള്ള രണ്ടാം അവസരമാണ്.

അതേസമയം, ചെന്നൈക്കെതിരായ മത്സരത്തിൽ വരുത്തിയ പിഴവുകളിൽ നിന്ന് പാഠം ഉൾക്കൊണ്ടായിരിക്കും ഗുജറാത്ത് മുംബൈക്കെതിരായ മത്സരത്തിന് ഒരുങ്ങുക. ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൽ ആശങ്കയില്ലെങ്കിലും ബാറ്റിംഗ് ലൈനപ്പിൽ ശുബ്മാൻ ഗില്ലൊഴികെയുള്ള ബാറ്റർമാർ സ്ഥിരത പുലർത്താത്തതാണ് ഗുജറാത്തിനെ വലക്കുന്നത്. മറുവശത്ത് ബൗളിംഗിലും ബാറ്റിഗിലും ഒരു പോലെ മികവ് പുലർത്തുന്ന ലൈനപ്പിലാണ് ഗുജറാത്തിനെതിരെ മുംബൈയുടെ പ്രതീക്ഷകൾ. റെക്കോർഡ് ബൗളിംഗ് പ്രകടനത്തോടെ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 5 വിക്കറ്റ് സ്വന്തമാക്കിയ ആകാശ് മദ്്വാളിനെ കേന്ദ്രീകരിച്ചായിരിക്കും ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തന്ത്രങ്ങൾ മെനയുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments