Monday, May 29, 2023
spot_img
HomeNewsKeralaഇടുക്കിയിലെ ഹർത്താൽ നിയമവിരുദ്ധം; ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പോലീസിൻ്റെ നോട്ടീസ്

ഇടുക്കിയിലെ ഹർത്താൽ നിയമവിരുദ്ധം; ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പോലീസിൻ്റെ നോട്ടീസ്

ഇടുക്കി: ഇടുക്കിയിൽ അരിക്കൊമ്പനെ പിടികൂടണമെന്ന ആവശ്യമുന്നയിച്ച് നടത്തുന്ന ഹർത്താൽ നിയമവിരുദ്ധമെന്ന് പോലീസ്. ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് പോലീസ് നോട്ടീസ് നല്‍കി. ഹർത്താലിൽ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങളുടെ ഉത്തരവാദിത്തം ഹർത്താൽ നടത്തുന്നവർക്കാണെന്നും നോട്ടീസില്‍ ചൂണ്ടികാട്ടുന്നു.

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി പരാമർശത്തെ തുടർന്നാണ് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിൽ ജനകീയ സമിതി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

അരിക്കൊമ്പന് മദപ്പാട് ഉള്ളതിനാൽ നിരീക്ഷിക്കണമെന്നും ശല്യം തുടർന്നാൽ മയക്കു വെടിവച്ച് റേഡിയോ കോളർ ഘടിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും അഞ്ചാം തീയതി കേസ് പരിഗണിക്കുന്ന കോടതി തുടർനടപടികൾ സ്വീകരിക്കുക. അതുവരെ ദൗത്യ സംഘവും കുങ്കി ആനകളും ഇടുക്കിയിൽ തന്നെ തുടരും. ആനയെ പിടികൂടി നീക്കേണ്ടതിന്‍റെ ആവശ്യകത വിദഗ്ധ സമിതി മുഖേന കോടതിയെ ബോദ്ധ്യപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments