Friday, April 19, 2024
HomeNewsNationalഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ രാജിവെച്ചു; ബി.ജെ.പി-ജെ.ജെ.പി സഖ്യം വഴിപിരിഞ്ഞു

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ രാജിവെച്ചു; ബി.ജെ.പി-ജെ.ജെ.പി സഖ്യം വഴിപിരിഞ്ഞു

ഹരിയാന എന്‍ഡിഎയിലെ ഭിന്നതയെ തുടര്‍ന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചു. രാജ് ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. അഞ്ചോളം ജെജെപി എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചനയുണ്ട്.

കര്‍ണാളില്‍ നിന്നും ഖട്ടര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നാണ് വിവരം. 90 സീറ്റുകളുള്ള നിയമസഭയില്‍ ബിജെപിക്ക് 40 സീറ്റുകളാണ് ഉള്ളത്. അതിനാല്‍ സ്വതന്ത്ര എംഎല്‍എമാരെ ഒപ്പം നിര്‍ത്തി ഭരിക്കാനാണ് ബിജെപിയുടെ തീരുമാനം. അതേസമയം, മനോഹർ ലാല്‍ ഖട്ടർ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് ബിജെപി എംഎല്‍എ കൃഷൻ ലാല്‍ മിദ്ദ പ്രതികരിച്ചു.

ജെജെപി പിജെപി സഖ്യം തകര്‍ന്നതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ധാരണ എത്താഞ്ഞതോടെയാണ് സഖ്യത്തില്‍ വിള്ളല്‍ വീണത്. കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ഡെയും ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗും ഹരിയാനയിലെത്തുമെന്നാണ് വിവരം. സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി സര്‍ക്കാര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments