കൊച്ചി വൈറ്റിലയിലെ ചന്ദര്‍കുഞ്ച് ആര്‍മി ഫ്ലാറ്റ് പൊളിച്ച് പുതിയത് നിര്‍മിക്കണമെന്ന് ഹൈക്കോടതി. ഫ്ലാറ്റ് സമുച്ചയത്തിലെ ബി,സി ടവറുകളാണ് പൊളിക്കേണ്ടത്. താമസക്കാരെ ഉടന്‍ ഒഴിപ്പിക്കണം, ഒഴിപ്പിക്കുന്നവര്‍ക്ക് വാടക നല്‍കണം. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നിര്‍മാണപ്പിഴവ് ചൂണ്ടിക്കാണിച്ച് താമസക്കാരാണ് കോടതിയെ സമീപിച്ചത്.
വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതർക്കും വേണ്ടിയാണ് അപ്പാർട്ട്മെൻ്റുകൾ നിർമ്മിച്ചത്. പദ്ധതിക്കായി 4.25 ഏക്കർ സ്ഥലം 1991-ൽ വാങ്ങിയതാണ്. എന്നാൽ, പദ്ധതി ആരംഭിച്ചത് 2014-ൽ മാത്രമാണ്. മൂന്ന് ടവറുകളിലായി 264 അപ്പാർട്ടുമെൻ്റുകളാണ് ആർമി വെൽഫെയർ ഹൗസിങ് ഓർഗനൈസേഷന്‍ സൊസൈറ്റിക്കുള്ളത്.