Thursday, March 30, 2023
spot_img
HomeNewsNational30 കൊല്ലം മുമ്പ് 100 രൂപ കൈക്കൂലി വാങ്ങി; 82കാരനായ മുൻ റെയില്‍വേ ജീവനക്കാരന് തടവ്

30 കൊല്ലം മുമ്പ് 100 രൂപ കൈക്കൂലി വാങ്ങി; 82കാരനായ മുൻ റെയില്‍വേ ജീവനക്കാരന് തടവ്

ന്യൂഡല്‍ഹി: 82 കാരനായ റിട്ട. റെയിൽവേ ജീവനക്കാരന് ഒരു വർഷം തടവ് ശിക്ഷ. 1991ൽ 100 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ലഖ്നൗവിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. പ്രായം കണക്കിലെടുത്ത് ശിക്ഷ ഇളവ് ചെയ്യണമെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിച്ചില്ല.

ശിക്ഷ ഇളവ് ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ഹർജി പരിഗണിച്ച ജഡ്ജി അജയ് വിക്രം സിംഗ് വ്യക്തമാക്കി. കേസിൽ നേരത്തെ രണ്ട് ദിവസം ജയിലിൽ കഴിഞ്ഞുവെന്ന വാദവും അംഗീകരിച്ചില്ല.

രാം നാരായൺ വർമ്മയാണ് കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ടത്. നോർത്തേൺ റെയിൽവേയിലെ ലോക്കോ പൈലറ്റ് രാം കുമാർ തിവാരിയാണ് പരാതി നൽകിയത്. വൈദ്യപരിശോധന നടത്താൻ 150 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments