ഉണക്കമുന്തിരി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ

ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി വെള്ളം.

ഉണക്കമുന്തിരി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ

വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ഉണക്ക മുന്തിരിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാനും കാന്‍സറിനെ പ്രതിരോധിക്കാനും വരെ സഹായിക്കുന്ന സംയുക്തങ്ങള്‍ ഇതിലുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങള്‍ പലതാണ്. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി വെള്ളം. ഉണക്കമുന്തിരിയില്‍ അയണ്‍, കോപ്പര്‍, ബി കോംപ്ലക്സ് വൈറ്റമിനുകള്‍ എന്നിവ ധാരാളമുണ്ട്. ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തിലെ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളര്‍ച്ച തടയാനും സഹായിക്കുന്നു.

ധാതുക്കളായ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ഉണക്കമുന്തിരിയിലുണ്ട്. ഇവ അസിഡിറ്റി കുറയ്ക്കുന്നു. ചര്‍മ്മ രോഗങ്ങള്‍ക്കും സന്ധിവേദനയ്ക്കും മുടികൊഴിച്ചിലിനും പരിഹാരമേകാന്‍ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ​ഗുണം ചെയ്യും.

കാൽസ്യം  ധാരാളമടങ്ങിയതിനാല്‍ ഉണക്കമുന്തരി പല്ലുകൾക്കും എല്ലുകള്‍ക്കും ശക്തിയേകുന്നു. ബോറോണ്‍ എന്ന മൈക്രോന്യൂട്രിയന്റ് ഇതില്‍ അടങ്ങിയിട്ടുണ്ട്. ആര്‍ത്തവ വിരാമത്തോടനുബന്ധിച്ചുള്ള ഓസ്റ്റിയോ പോറോസിസ് തടയാനും ഇത് സഹായിക്കും.