ഒരു ക്യാരറ്റ് ഓറഞ്ച് ജ്യൂസ് ആയോലോ; പ്രതിരോധ ശേഷി വർധിപ്പിക്കാൻ വേറൊന്നും വേണ്ട

രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ആന്റിബോഡി ഉല്‍പാദനത്തിലും പ്രധാന പങ്ക് വഹിക്കുന്നു.

ഒരു ക്യാരറ്റ് ഓറഞ്ച് ജ്യൂസ് ആയോലോ; പ്രതിരോധ ശേഷി വർധിപ്പിക്കാൻ വേറൊന്നും വേണ്ട

 

ജീവിത ശൈലി രോഗങ്ങളും മഹാമാരികളും ഒരുമിച്ചു വേട്ടയാടുന്നകാലമാണ്. മറ്റെന്തിനേക്കാളും പ്രധാന്യം ആരോഗ്യത്തിന് നൽകുക തന്നെ വേണം. അതിനായി ഭക്ഷണകാര്യങ്ങളിലും ശ്രദ്ധ വേണ്ടതാണ്. 

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന രുചികരമായ ഒരു ജ്യൂസാണ് കാരറ്റ് ഓറഞ്ച് ജ്യൂസ്. കാരറ്റില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ആന്റിബോഡി ഉല്‍പാദനത്തിലും പ്രധാന പങ്ക് വഹിക്കുന്നു.

ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയ്ക്ക് സെല്‍ കേടുപാടുകള്‍ തടയാനും കൊളാജന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും കഴിവുണ്ട്. 

ജ്യൂസ് തയ്യാറാക്കേണ്ടതിങ്ങനെ; 

വേണ്ട ചേരുവകള്‍

കാരറ്റ് 2 എണ്ണം
ഓറഞ്ച് 2 എണ്ണം
ഇഞ്ചി ഒരു ചെറിയ കഷ്ണം
പഞ്ചസാര / തേന്‍ ആവശ്യത്തിന്
ഐസ് ക്യൂബ്സ് ആവശ്യത്തിന്
വെള്ളം 1 കപ്പ്

തയ്യാറാക്കുന്ന വിധം

കാരറ്റ് തൊലികളഞ്ഞു കഴുകി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഓറഞ്ച്, തൊലിയും കുരുവും കളഞ്ഞു എടുക്കുക. മിക്സിയുടെ ജാറിലേക്ക് കാരറ്റ്, ഓറഞ്ച്, ഇഞ്ചി, പഞ്ചസാര, ഐസ് ക്യൂബ്സ് ,വെള്ളം എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇനി അരിച്ചെടുക്കുക. രുചികരവും ആരോഗ്യപ്രദവുമായ കാരറ്റ് ഓറഞ്ച് ജ്യൂസ് റെഡിയായി