ഓസ്ട്രേലിയയിലെ മെൽബണിൽ ശക്തമായ ഭൂചലനം; ജനങ്ങളെ മാറ്റിപാർപ്പിച്ചു 

റോഡുകൾക്കും വൻ നാശനഷ്ടമാണ് ഉണ്ടായത്. മെൽബണിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചതായും റിപ്പോർട്ടുണ്ട്.

ഓസ്ട്രേലിയയിലെ മെൽബണിൽ ശക്തമായ ഭൂചലനം; ജനങ്ങളെ മാറ്റിപാർപ്പിച്ചു 

മെൽബൺ: തെക്കു-കിഴക്കൻ ഓസ്‌ട്രേലിയയിൽ ബുധനാഴ്ച പുലർച്ചെ ശക്​തമായ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. റിക്​ടർ സ്​കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കെട്ടിടങ്ങൾക്കും, റോഡുകൾക്കും വൻ നാശനഷ്ടമാണ് ഉണ്ടായത്. മെൽബണിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചതായും റിപ്പോർട്ടുണ്ട്.

രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ മെൽബണിൽ പ്രാദേശിക സമയം ഒമ്പതിനാണ്​ ഭൂചലനമുണ്ടായത്​. വിക്ടോറിയ സംസ്ഥാനത്തെ ഗ്രാമീണ പട്ടണമായ മാന്‍സ്ഫീല്‍ഡിന് സമീപം മെല്‍ബണിന് വടക്കുകിഴക്കായി 200 കിലോമീറ്റര്‍ (124 മൈല്‍), 10 കിലോമീറ്റര്‍ (ആറ് മൈല്‍) ആഴത്തിലായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. പിന്നാലെ 4.0 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായി.


 നൂറുകണക്കണക്കിന്​ കിലോമീറ്റർ അകലെ വരെ ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായി. സൗത്ത്​ ആസ്‌ട്രേലിയ സംസ്ഥാനത്ത് അഡലെയ്ഡ് നഗരത്തിലും ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് സിഡ്‌നിയിലും ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ ഭൂചലനങ്ങളിലൊന്നാണുണ്ടായതെന്ന് ജിയോസയന്‍സ് ഓസ്ട്രേലിയ പറഞ്ഞു.