അഞ്ച് ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യ ബന്ധനത്തിന് വിലക്ക്

ഇടുക്കി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ച് ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യ ബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്തമായ മഴ തുടരുന്നു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്‌ ജില്ലകളിൽ ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ പ്രവചന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ഇടുക്കി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പസിഫിക് സമുദ്രത്തിലെ കോംബസു ചുഴലിക്കാറ്റ് ദുർബലമായതോടെ അറബിക്കടലിലെ പടിഞ്ഞാറൻ കാറ്റിന്റെ ശക്തിയും കുറഞ്ഞു. അറബിക്കടലിൽ കർണാടക തീരത്തുള്ള ചക്രവാതച്ചുഴി വരും ദിവസങ്ങളിൽ വടക്കൻ കേരള തീരത്തേക്കു നീങ്ങാനിടയുണ്ട്. ബംഗാൾ ഉൾക്കടലിൽ ഇന്നു ന്യൂനമർദം രൂപംകൊള്ളും. നാളെ ആന്ധ്ര–ഒഡീഷ തീരം വഴി കരയിലെത്തും. ഇതോടെ കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.