Wednesday, March 22, 2023
spot_img
HomeCrime Newsഹൈവേ കവര്‍ച്ച; കാറും രണ്ട് കോടിയും തട്ടിയെടുത്ത ആറ് മലയാളികള്‍ പിടിയില്‍

ഹൈവേ കവര്‍ച്ച; കാറും രണ്ട് കോടിയും തട്ടിയെടുത്ത ആറ് മലയാളികള്‍ പിടിയില്‍

ഈറോഡ്: ആന്ധ്രാപ്രദേശ് സ്വദേശിയെ ആക്രമിച്ച് കാറും രണ്ട് കോടി രൂപയും കവർന്ന കേസിൽ ആറ് മലയാളികളെ ഈറോഡ് പൊലീസ് അറസ്റ്റ് ചെയ്തു.

ജയൻ (45), സി. സന്തോഷ് (39), ടൈറ്റസ് (33), മുജീബ് റഹ്മാൻ (37), എ സന്തോഷ് (വിപുൽ31), എ മുജീബ് റഹ്മാൻ (45) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 21ന് കോയമ്പത്തൂരിലേക്ക് കാറിൽ പോകുകയായിരുന്ന നെല്ലൂർ സ്വദേശി വികാസിനെ ദേശീയപാതയിൽ ഭവാനിക്ക് സമീപം മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്ത് അക്രമികൾ കടന്നുകളഞ്ഞു.

വികാസ് ഉടൻ തന്നെ അടുത്തുള്ള സിത്തോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിത്തോട് ഭാഗത്ത് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments