പാചക വാതക വിലയും കുത്തനെ കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില 90 രൂപ 61 പൈസ, ഡീസല്‍ വില 84 രൂപ 89 പൈസയും. 

രാജ്യത്ത് എല്ലായിടത്തും ഇന്ധനവില സര്‍വകാല റെക്കോഡിലെത്തി നില്‍ക്കുകയാണ്.

പാചക വാതക വിലയും കുത്തനെ കൂട്ടി; തിരുവനന്തപുരത്ത്  പെട്രോള്‍ വില 90 രൂപ 61 പൈസ, ഡീസല്‍ വില 84 രൂപ 89 പൈസയും. 

കൊച്ചി:   പാചക വാതകത്തിനു കുത്തനെ വില കൂട്ടി. 14.2 കിലോഗ്രാം സിലിണ്ടറിനു 50 രൂപയാണ് ഉയര്‍ത്തിയത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന് തിങ്കളാഴ്ച മുതല്‍ 769 രൂപ വിലവരുമെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ ഐ റിപോര്‍ട്ട് ചെയ്തു. നേരത്തെ, സബ്‌സിഡിയില്ലാത്ത ദ്രവീകൃത പെട്രോളിയം ഗ്യാസ് വില ഫെബ്രുവരി 4 ന് നാല് മെട്രോ നഗരങ്ങളിലായി 25 രൂപ ഉയര്‍ത്തിയിരുന്നു. നിലവില്‍, ഓരോ വീടിനും 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകളാണ് സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്.ഇന്ധന വില തുടര്‍ച്ചയായ ഏഴാം ദിവസവും കുതിപ്പ് തുടരുകയാണ്‌.

തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില 90 രൂപ 61 പൈസയാണ്. ഡീസല്‍ വില 84 രൂപ 89 പൈസയും. കൊച്ചി നഗരത്തില്‍ ഡീസല്‍ വില 83 രൂപ 48 പൈസയാണ്. പെട്രോള്‍ വില 88 രൂപ 93 പൈസയായി.

ഈ മാസം എട്ടുതവണയാണ് ഇന്ധനവില കൂട്ടിയത്.വില വര്‍ധന ഇത്തരത്തില്‍ തുടര്‍ന്നാല്‍ പെട്രോള്‍ വില താമസിയാതെ മൂന്നക്കം കടന്നേക്കും. ഇന്ധന വില, വിലക്കയറ്റത്തിനും കാരണമാകും.