Tuesday, July 16, 2024
HomeNewsNationalഹിമാചലിൽ എം എൽ എമാരെ കാണാനില്ല, ഒളിച്ചു കടത്താൻ ഹരിയാന പൊലീസും

ഹിമാചലിൽ എം എൽ എമാരെ കാണാനില്ല, ഒളിച്ചു കടത്താൻ ഹരിയാന പൊലീസും

ഹിമാചല്‍പ്രദേശില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ നാടുകടന്ന ആറ് എം എം എല്‍ എമാരെ ഇനിയും കണ്ടെത്താനായില്ല. വിമത ശബ്ദങ്ങളെ വാഗ്ദാനങ്ങള്‍ നല്‍കി ഒതുക്കി എങ്കിലും സര്‍ക്കാരും ഭരണ നേതൃത്വവും ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ഉത്തേരേന്ത്യയില്‍ കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ്. 
എംഎല്‍എമാരുടെ കാര്യത്തില്‍ വിവരങ്ങളില്ലെന്ന് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു തന്നെയാണ് വെളിപ്പെടുത്തിയത്. അയോഗ്യരാക്കപ്പെട്ട ആറ് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ ഋഷികേശിലെത്തിയതായി സൂചനയുണ്ടായിരുന്നു. പക്ഷെ കണ്ടെത്താനായില്ല. വിതമ കോണ്‍ഗ്രസ് പ്രതിനിധികളെ കൂടാതെ മൂന്ന് സ്വതന്ത്ര എംഎല്‍എമാരും രണ്ട് ബിജെപി എംഎല്‍എമാരും കാണാതായവരില്‍ ഉള്‍പ്പെടുന്നു. 
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ 11 എംഎല്‍എമാരും ഋഷികേശിലെ താജ് ഹോട്ടലില്‍ താമസിച്ചിരുന്നു.  എംഎല്‍എമാര്‍ക്ക് സുരക്ഷയൊരുക്കാന്‍ ഹരിയാന പൊലീസ് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ എത്തിയിരുന്നു. അയല്‍ സംസ്ഥാനത്തെ പൊലീസിനെ ഉപയോഗിച്ചാണ് ഓപ്പറേഷന്‍ താമരയുടെ കരുനീക്കങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments