Sunday, June 4, 2023
spot_img
HomeSportsലോകകപ്പ് ഹോക്കി; ബെൽജിയം-ജർമ്മനി കലാശപ്പോരാട്ടം നാളെ

ലോകകപ്പ് ഹോക്കി; ബെൽജിയം-ജർമ്മനി കലാശപ്പോരാട്ടം നാളെ

ഭുവനേശ്വർ: ഹോക്കി ലോകകപ്പ് ഫൈനലിൽ ബെൽജിയവും ജർമ്മനിയും ഏറ്റുമുട്ടും. നാളെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം. സെമിയിൽ ഓസ്ട്രേലിയയെ 4-3 എന്ന സ്കോറിനാണ് ജർമ്മനി തോൽപ്പിച്ചത്.

പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്സിനെ 3-2ന് തോൽപ്പിച്ചാണ് ബെൽജിയം ഫൈനലിലെത്തിയത്. മൂന്നാം സ്ഥാനത്തിനായി ഓസ്ട്രേലിയയും നെതർലാൻഡും മത്സരിക്കും. നാളെ വൈകിട്ട് 4.30നാണ് മത്സരം.

ആദ്യ സെമി ഫൈനലിൽ അവസാന രണ്ട് മിനിറ്റിൽ രണ്ട് ഗോളുകൾ നേടിയാണ് ജർമ്മനി ലോക ഒന്നാം റാങ്കുകാരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ നേടിയ ഏഴ് ഗോളുകളിൽ നാലെണ്ണവും അവസാന ക്വാർട്ടറിലായിരുന്നു. ഗോൺസാലോ പേയ്ലറ്റ് ജർമനിക്കായി ഹാട്രിക്കും നേടി. രണ്ടാം സെമിഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ബെൽജിയത്തെ ഞെട്ടിച്ചെങ്കിലും നെതർലൻഡ്സ് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റു. നിശ്ചിത സമയത്ത് മത്സരം 2-2ന് സമനിലയിലായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments