back to top
Thursday, March 20, 2025
Google search engine
HomeLatest Newsരാഹുൽ ഈശ്വറിന് ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം സ്‌ത്രീകളുടെ വസ്‌ത്രധാരണം കാണുമ്പൊഴില്ല: ഹണി റോസ്

രാഹുൽ ഈശ്വറിന് ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം സ്‌ത്രീകളുടെ വസ്‌ത്രധാരണം കാണുമ്പൊഴില്ല: ഹണി റോസ്

‘സ്‌ത്രീകളെ ഏത് വേഷത്തിൽ കാണുമ്പോഴാണ് അദ്ദേഹത്തിന് നിയന്ത്രണം പോകുന്നതെന്ന് അറിയില്ലല്ലോയെന്ന് ‘രാഹുൽ ഈശ്വറിനെതിരെ വിമർശനവുമായി നടി ഹണി റോസ് .രാഹുൽ ഈശ്വറിന് ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം സ്‌ത്രീകളുടെ വസ്‌ത്രധാരണം കാണുമ്പൊഴില്ല . തന്ത്രി കുടുംബത്തില്‍പ്പെട്ട രാഹുല്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായെന്നും പൂജാരി ആയിരുന്നെങ്കില്‍ ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകള്‍ക്ക് ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെയെന്നും ഹണി പറയുന്നു. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം. 

സ്ത്രീകള്‍ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിൻ്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്‍വീര്യമാക്കുമെന്ന് ഹണി കുറിച്ചു. ബോബി ചെമ്മണൂർ വിഷയത്തിൽ ഹണി റോസിനെ പരസ്യമായി വിമർശിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തിയിരുന്നു. ഒരു സ്വകാര്യ ടെലിവിഷൻ ചർച്ചയ്ക്കിടെയായിരുന്നു രാഹുലിൻ്റെ പരാമർശം. ഹണിയുടെ വസ്ത്രധാരണത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിൽ തെറ്റില്ല എന്നും അവർ തൻ്റെ വിപണന സാധ്യത പ്രയോജനപ്പെടുത്തിയെന്നുമായിരുന്നു രാഹുലിൻ്റെ വിമർശനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments