ഹൃദയത്തിന്റെ' റിലീസിൽ മാറ്റമില്ല; വിശദീകരണവുമായി വിനീത് ശ്രീനിവാസൻ

ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു അറിയിപ്പ് നൽകുന്നതെന്നും വിനീത് ശ്രീനിവാസൻ സമൂഹ മാധ്യമ പേജുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഹൃദയത്തിന്റെ' റിലീസിൽ മാറ്റമില്ല; വിശദീകരണവുമായി വിനീത് ശ്രീനിവാസൻ

കൊച്ചി: പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം 'ഹൃദയ'ത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. ചിത്രത്തിലേതായി പുറത്തുവിട്ട ഗാനങ്ങളെല്ലാം വൻ ഹിറ്റായിരിക്കുകയാണ്. ഇപ്പോഴിതാ 21ന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. 

'ഹൃദയം' ജനുവരി 21ന് റിലീസ് ചെയ്യുമെന്ന തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്ക് ഡൗണ്‍, സണ്‍ഡേ കര്‍ഫ്യു, നെറ്റ് കര്‍ഫ്യു എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21ന് തന്നെ സിനിമ കേരളത്തിലെ തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു അറിയിപ്പ് നൽകുന്നതെന്നും വിനീത് ശ്രീനിവാസൻ സമൂഹ മാധ്യമ പേജുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിക്കുന്നത്. ദര്‍ശന, കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്