ജെഡിയു വിൽ ചേരുന്നുവെന്ന വാർത്ത ശുദ്ധ അസംബദ്ധം - കനയ്യ കുമാർ

പ്രാദേശിക വിഷയം ചർച്ചചെയ്യാനായിരുന്നു സന്ദർശനം. അത് സ്ഥാപിത താല്പര്യക്കാർ ദുർ വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് കനയ്യ സന്ദേശം ന്യുസിനോട് പറഞ്ഞു. 

ജെഡിയു വിൽ ചേരുന്നുവെന്ന വാർത്ത ശുദ്ധ അസംബദ്ധം - കനയ്യ കുമാർ

പറ്റ്ന: ‌ ജെഡിയു വിൽ ചേരുന്നുവെന്ന വാർത്ത ശുദ്ധ അസംബദ്ധമെന്ന് സിപിഐയുടെ തീപ്പൊരി യുവനേതാവ് കനയ്യ കുമാര്‍  വ്യക്തമാക്കി.  ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ വിശ്വസ്തനും മന്ത്രിയുമായ അശോക് ചൗധരിയുമായി കൂടിക്കാഴ്ച നടത്തിയതാണ് വിവാദത്തിന് വഴിമരുന്നിട്ടത്. ചൗധരിയുടെ പറ്റ്നയിലെ വീട്ടില്‍ ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. പ്രാദേശിക വിഷയം ചർച്ചചെയ്യാനായിരുന്നു സന്ദർശനം. അത് സ്ഥാപിത താല്പര്യക്കാർ ദുർ വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് കനയ്യ സന്ദേശം ന്യുസിനോട് പറഞ്ഞു. 

വാർത്തയറിഞ്ഞു രാജ്യത്തെന്പാടു നിന്നും ഫോൺ വിളികൾ വന്നിരുന്നു. അതിൽ ഏറ്റെവും കൂടുതൽ കോളുകൾ കേരളത്തിൽ നിന്നായിരുന്നുവെന്നും കനയ്യ പറഞ്ഞു. സംഘപരിവാറുമായി ഒരിക്കലും സന്ധി ചെയ്യില്ലെന്നും കനയ്യ വ്യക്തമാക്കി

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ അധ്യക്ഷനായ കനയ്യ സിപിഐയുടെ തീപ്പൊരി നേതാവായാണ് അറിയപ്പെടുന്നത്. നിലവില്‍ സി.പി.ഐ. കേന്ദ്രനിര്‍വാഹക കൗണ്‍സില്‍ അംഗമാണ്.