ഇസ്‍ലാമാബാദ്: തനിക്കെതിരായ കേസുകളില്‍ വിഡിയോ ലിങ്ക് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന് മുന്‍ പാകിസ്താന്‍ പ്രസിഡന്റ് ഇംറാന്‍ ഖാന്‍ ചീഫ് ജസ്റ്റിസ് ഉമര്‍ അത്ത ബിന്ദ്യാലിനോട് ആവശ്യപ്പെട്ടു.
നേരിട്ട് ഹാജരാകാനിരുന്നാല്‍ താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇംറാന്‍ ബിന്ദ്യാലിനയച്ച കത്തില്‍ പറയുന്നു. കൂടാതെ, തനിക്കെതിരായ കേസുകളെല്ലാം ഒന്നിച്ച് പരിഗണിക്കണമെന്നും ഇംറാന്‍ അഭ്യര്‍ഥിച്ചു.
തൊഷഖാന സമ്മാനക്കേസില്‍ ശനിയാഴ്ച ഇസ്‍ലാമാബാദ് കോടതിയില്‍ ഹാജരായപ്പോള്‍ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്നും ഇംറാന്‍ ആരോപിച്ചു. 20 അജ്ഞാതരായ ആളുകള്‍ കോടതി സമുച്ചയത്തില്‍ തന്നെ കൊല്ലാനായി കാത്തു നിന്നിരുന്നെന്നും ഇംറാന്‍ ആരോപിച്ചു. കോടതി സമുച്ചയത്തില്‍ പൊലീസ് വളഞ്ഞിരുന്നു. അത് തന്റെ സംരക്ഷണത്തിനായിരുന്നില്ല. വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് തന്നെ ഇല്ലാതാക്കാനായിരുന്നു പദ്ധതിയെന്നും ഇംറാന്‍ ആരോപിച്ചു.