Wednesday, March 22, 2023
spot_img
HomeNRIഒമാനിൽ 10,12 ക്ലാ​സു​ക​ളി​ലെ സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച്​ 15 മു​ത​ൽ

ഒമാനിൽ 10,12 ക്ലാ​സു​ക​ളി​ലെ സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച്​ 15 മു​ത​ൽ

മ​സ്ക​ത്ത്: 10, 12 ക്ലാസുകളിലെ സി. ബി.എസ്. ഇ ബോർഡ് പരീക്ഷകൾ മാർച്ച് 15 മുതൽ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ അടുത്തമാസം 21 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 5 നും അവസാനിക്കും. ഒമാനിലെ എല്ലാ സ്കൂളുകളിലും 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പഠനാവധി ആരംഭിച്ചിട്ടുണ്ട്. മാതാപിതാക്കളും പൂർണ്ണ പിന്തുണയോടെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നുണ്ട്.

കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് പരീക്ഷ പൂർണ്ണരൂപത്തിൽ നടക്കുന്നത്. കഴിഞ്ഞ വർഷം ഇത് വിവിധ ഘട്ടങ്ങളിലായാണ് നടന്നിരുന്നത്. മൂന്ന് സമയങ്ങളിൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് മാർക്ക് കണക്കാക്കിയത്. 2021ൽ സ്കൂളുകൾ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് മാർക്ക് നൽകിയത്. ഇത് മാർക്ക് ശതമാനത്തിൽ വർദ്ധനവിന് കാരണമായി.

കൊവിഡിന് മുമ്പുള്ള അതേ രീതിയിലായിരിക്കും ഇത്തവണ പരീക്ഷകൾ നടക്കുക, അതനുസരിച്ച് മുഴുവൻ സിലബസും പരീക്ഷയ്ക്കായി പഠിക്കേണ്ടിവരും. മുൻ വർഷങ്ങളെ പോലെ ഭാഗികമായി പഠിച്ച് രക്ഷപ്പെടാൻ കഴിയില്ല. കോവിഡ് കാലത്തെ പരീക്ഷാ പാറ്റേണിൽ നിന്നും വ്യത്യസ്തമാണ് ഇത്തവണത്തെ പരീക്ഷാ രീതി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments