ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം; പദ്ധതികൾ പ്രഖ്യാപിച്ച് ഇ.എം.സി

അവാർഡിനായുള്ള ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് എനർജി മാനേജെന്റ് സെന്റർ വിവിധ ധനസാഹായ പദ്ധതികൾ പ്രഖ്യാപിച്ചു.

ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം; പദ്ധതികൾ പ്രഖ്യാപിച്ച് ഇ.എം.സി

തിരുവനന്തപുരം: ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധനസഹായ പദ്ധതികൾ  പ്രഖ്യാപിച്ച് എനർജി മാനേജ്മെൻ്റ്(ഇ.എം. സി) സെൻ്റർ. കേരള സർക്കാരിന്റെ ഊർജ്ജ സംരക്ഷണ അവാർഡ് എല്ലാവർഷവും ഇ.എം.സി മുഖേനയാണ് നൽകിവരുന്നത്. വ്യവസായങ്ങൾ, സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ, വ്യക്തിഗതം എന്നിങ്ങനെയുള്ള വിഭാഗങ്ങളിലായി എല്ലാവർഷവും ലഭിക്കുന്ന അപേക്ഷകളിൽ അവർ നടത്തിയ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ അവയിൽ നിന്നും വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്നവർക്ക് അവാർഡ് നൽകിവരികയും ചെയ്യുന്നു.

അവാർഡിനായുള്ള ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് എനർജി മാനേജെന്റ് സെന്റർ വിവിധ ധനസാഹായ പദ്ധതികൾ പ്രഖ്യാപിച്ചു. 1 ലക്ഷം രൂപ വരെയുള്ള ധനസഹായ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡിന്റെ 2020 വർഷം മുതലുള്ള ഷോർട്ട് ലിസ്റ്റിൽ എത്തിയവർക്കാകും ധനസഹായം ലഭ്യമാവുക. വരുന്ന വർഷങ്ങളിൽ അവാർഡിനായി അപേക്ഷിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കും ഈ ധനസഹായം ലഭ്യമാകും.

വ്യവസായങ്ങൾക്കും, സ്ഥാപനങ്ങൾക്കും, കെട്ടിടങ്ങൾക്കും ISO 50001 സർട്ടിഫിക്കേഷനായുള്ള ധനസഹായം, ഊർജ്ജ ഓഡിറ്റ് നടത്തുന്നതിനായുള്ള ധനസഹായം . സ്ഥാപനത്തിലെ എഞ്ചിനീയർമാർക്ക് എനർജി ഓഡിറ്റർ മാനേജർ പരീക്ഷക്കായുള്ള ധനസഹായം എന്നിവയാകും ലഭ്യമാവുക.

പദ്ധതിയുടെ ഭാഗമായി വ്യക്തിഗത ഇനത്തിന്റെ ഷോർട്ട് ലിസ്റ്റിൽ എത്തുന്നവർക്ക് എനർജി ഓഡിറ്റർ/മാനേജർ പരീക്ഷക്കായുള്ള ഫീസ് നിബന്ധനകൾക്ക് വിധേയമായി പൂർണ്ണമായും തിരികെ നൽകും. പദ്ധതി സംബന്ധിച്ച വിശദവിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും എനർജി മാനേജെന്റ് സെൻ്ററിൻ്റെ ഓദ്യോഗിക വെബൈറ്റിൽ www.keralaenergy.gov.in പ്രസിദ്ധീകരിച്ചിട്ടുണ്ട്.