എഗ് ഡയറ്റാണോ? എങ്കില്‍ മുട്ടമാത്രം പോര ഇവ കൂടിക്കഴിക്കണം!

 എഗ് ഡയറ്റാണോ? എങ്കില്‍ മുട്ടമാത്രം പോര ഇവ കൂടിക്കഴിക്കണം!

ശരീരഭാരം കുറയ്ക്കാന്‍ നിരവധിപ്പേരാണ് ഇന്ന് എഗ് ഡയറ്റിനെ ആശ്രയിക്കുന്നത്. എന്നാല്‍ മുട്ടമാത്രം കഴിക്കുന്നതിനേക്കാള്‍ ഫലപ്രദമാണ് ചില ചേരുവകള്‍ കൂടി അതോടൊപ്പം ചേര്‍ത്തുകഴിക്കുന്നതെന്നാണ് പുതിയ കണ്ടെത്തല്‍.

പ്രധാന ഘടകം കുരുമുളകാണ്. മുട്ട പാചകം ചയ്യുമ്പോള്‍ അല്‍പം കുരുമുളകു കൂടിചേര്‍ക്കുന്നത് ഏരെ ഗുണകരമത്രേ. കുരുമുളകിലടങ്ങിയിരിക്കുന്ന പെപ്പെറിന്‍ ശരീരത്തില്‍ പുതിയ കൊഴുപ്പുകോശങ്ങള്‍ ഉണ്ടാകുന്നതിനെ തടയും.കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും, അരവണ്ണവും കുടവയറും കുറയ്ക്കാനും സഹായിക്കും. ഒറിഗാനോ പോലുള്ള ഹെര്‍ബുകളും കുരുമുളകിനൊപ്പം ഉയോഗിക്കുന്നത് രുചി കൂട്ടും.


മുട്ടയ്ക്ക് ഭംഗിയും പോഷകഗുണവും നല്‍കുന്ന ഒന്നാണ് ക്യാപ്‌സികം. ചുവപ്പും മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ക്യാപ്‌സികം, കൂടാതെ ചീര, മറ്റു പച്ചക്കരികളും മുട്ടയ്‌ക്കൊപ്പം ചേര്‍ത്ത് ഓംലൈറ്റ് പോലുള്ള വിഭവങ്ങള്‍ ഉണ്ടാക്കാവുന്നതാണ്.

മറ്റൊരു പ്രധാന ഘടകം വെളിച്ചെണ്ണയാണ്. ശരീരഭാരം നിയന്ത്രിക്കാന്‍ വെളിച്ചെണ്ണ സഹായിക്കുന്നു. അതുകൊണ്ട് മുട്ട പാചകം ചെയ്യാന്‍ വെളിച്ചെമ്ണയാണ് ഉത്തമം.

പ്രോട്ടീന്‍ ധാരാളമടങ്ങിയ ധാന്യമാണ് ക്വീനോവ. ഹൃദയാരോഗ്യത്തിന് ഉത്തമമാണ് ക്വിനോവ.മുട്ടയ്‌ക്കൊപ്പം ഈ ധാന്യവും ഉള്‍പ്പെടുത്താവുന്നതാണ്.

സോല്യൂബില്‍ ഫൈബര്‍ ധാരാളമടങ്ങിയ ബ്ലാക്ക് ബീന്‍സ് എഗ് ഡയറ്റിനൊപ്പം ഉള്‍പ്പെടുത്താവുന്നതാണ്. ഇത് ദീര്‍ഘനേരം വിശപ്പകറ്റുകയും, ശരീരം മെലിയാന്‍ സഹായിക്കുകയും ചെയ്യുന്നു.