ഇന്ത്യയിലെ കോവിഡ് വാക്സിനുകൾ സുരക്ഷിതമോ? പാർശ്വഫലങ്ങൾ എന്തൊക്കെ?

ഈ വര്‍ഷം ജനുവരി 16 മുതല്‍ 95.43 മില്യണ്‍ ഡോസ് കോവിഡ് - 19 വാക്സിനുകള്‍ ആളുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലെ കോവിഡ് വാക്സിനുകൾ സുരക്ഷിതമോ? പാർശ്വഫലങ്ങൾ എന്തൊക്കെ?

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. തുടർച്ചയായി മൂന്നാം ദിവസവും ഇന്ത്യയിൽ പ്രതിദിന കോവിഡ് നിരക്ക് രണ്ട് ലക്ഷത്തിന് മുകളിലാണ്. ഇന്നലെ മാത്രം  1341 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സാമൂഹിക അകലം, മാസ്ക് തുടങ്ങിയ മുൻകരുതൽ സ്വീകരിക്കുന്നതിനൊപ്പം കോവിഡിനെതിരെയുള്ള വാക്സിനാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ. എന്നാൽ കോവിഡ് വാക്സിന് സ്വീകരിച്ചതിന് പിന്നാലെയുണ്ടായ മരണങ്ങൾ വാക്സിൻ കാരണമാണെന്ന പ്രചരണവും വ്യാപകമാണ്. യഥാർത്ഥത്തിൽ കോവിഷീൽഡ്, കോവാക്സിൻ സുരക്ഷിതമാണോ? എന്തൊക്കെയാണ് വാക്സിനുകളുടെ പാർശ്വഫലങ്ങൾ എന്ന് നോക്കാം. 

കോവിഡ് പ്രതിരോധ കുത്തിവെപ്പിനെ തുടർന്ന് രാജ്യത്ത് മർച്ച് 29 വരെ  180ഓളം പേര്‍ മരിച്ചുവെന്ന അഡ്വേഴ്സ് ഇഫക്‌ട്സ് ഫോളോയിംഗ് ഇമ്മ്യൂണൈസേഷന്‍ (എഇഎഫ്‌ഐ) കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ടെങ്കിലും ഇത് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. വാക്സിനുകൾ സുരക്ഷിതമാണോ എന്ന ചോദ്യവും ആശങ്കയുമാണ് പലർക്കുമുള്ളത്. എന്നാൽ ഇന്ത്യയിലും മറ്റിടങ്ങളിലും ഉപയോഗിക്കുന്ന കോവിഡ് -19 വാക്സിനുകള്‍ ഇതുവരെ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടില്ലെന്നതാണ് വസ്തുത. കൊവിഷീല്‍ഡും കോവാക്സിനും സുരക്ഷിതമാണെന്നും മുന്‍‌ഗണനാ ക്രമമനുസരിച്ച്‌ എല്ലാവര്‍ക്കും വാക്സിനേഷന്‍ നല്‍കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

ഒരു പ്രത്യേക രോഗത്തിന് എതിരെ വാക്സിനേഷന്‍ നല്‍കിയ ശേഷം ആളുകളില്‍ ഉണ്ടാകുന്ന അസ്വാഭാവിക മാറ്റങ്ങളെക്കുറിച്ചാണ്  എ ഇ എഫ് ഐ സൂചനകള്‍ നല്‍കുന്നത്. ഈ ശാരീരിക പ്രതികരണങ്ങള്‍ എല്ലായ്പ്പോഴും വാക്സിന്‍ മൂലമാകണമെന്നില്ല. ജനുവരി 16 മുതല്‍ 95.43 മില്യണ്‍ ഡോസ് കോവിഡ് - 19 വാക്സിനുകള്‍ നൽകിക്കഴിഞ്ഞു. . 11.27 മില്യണ്‍ ആളുകള്‍ക്ക് കോവിഷീല്‍ഡ് അല്ലെങ്കില്‍ കോവാക്സിന്റെ രണ്ട് ഡോസുകളും ലഭിച്ചു.  വാക്സിന്‍ ഒരു ഡോസ് ലഭിച്ചതിന് ശേഷം ഇരുപതിനായിരത്തിലധികം ആളുകളില്‍ ഗുരുതരമല്ലാത്ത പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അവരില്‍ 97% പേരും ആശുപത്രിയില്‍ പ്രവേശനം ആവശ്യമില്ലാത്ത മിതമായ പാര്‍ശ്വഫലങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈ വര്‍ഷം ജനുവരി 16 മുതല്‍ 95.43 മില്യണ്‍ ഡോസ് കോവിഡ് - 19 വാക്സിനുകള്‍ ആളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. 11.27 മില്യണ്‍ ആളുകള്‍ക്ക് കോവിഷീല്‍ഡ് അല്ലെങ്കില്‍ കോവാക്സിന്റെ രണ്ട് ഡോസുകളും ലഭിച്ചു.