പാരാലിമ്പിക്ക്സ് - ഷൂട്ടിംഗിൽ ഇന്ത്യക്ക് സ്വർണ്ണവും വെള്ളിയും. ബാഡ്മിൻ്റണിൽ മെഡലുറപ്പിച്ചു.

മിക്സഡ് 50 മീറ്റര്‍ പിസ്റ്റള്‍ എസ്‌എച്ച്‌ 1 പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ മനീഷ് നര്‍വാള്‍ റെക്കോഡോടെയാണ് സ്വര്‍ണ്ണം നേടിയത്. സിങ് രാജ് അദാനയ്ക്കാണ് വെള്ളി.

പാരാലിമ്പിക്ക്സ് - ഷൂട്ടിംഗിൽ ഇന്ത്യക്ക് സ്വർണ്ണവും വെള്ളിയും. ബാഡ്മിൻ്റണിൽ മെഡലുറപ്പിച്ചു.

ടോക്യോ : പാരാലിമ്പ്ക്‌സിൽ ഷൂട്ടിങ്ങില്‍ ഇന്ത്യ സ്വര്‍ണ്ണവും വെള്ളിയും നേടി. മിക്സഡ് 50 മീറ്റര്‍ പിസ്റ്റള്‍ എസ്‌എച്ച്‌ 1 പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ മനീഷ് നര്‍വാള്‍ റെക്കോഡോടെയാണ് സ്വര്‍ണ്ണം നേടിയത്. സിങ് രാജ് അദാനയ്ക്കാണ് വെള്ളി.

ഫൈനലില്‍ 218.2 പോയൻ്റാണ് നര്‍വാള്‍ നേടിയത്. 216.7 പോയൻ്റ് സിങ് രാജും നേടി. ടോക്യോ പാരാലിമ്പിക്സില്‍ നേടുന്ന രണ്ടാമത്തെ മെഡലാണ് സിങ് രാജിൻ്റേത്.

യോഗ്യതാ മത്സരത്തില്‍ ഏഴാം സ്ഥാനത്തായിരുന്നു നര്‍വാള്‍. സിങ് രാജിന് നാലാം സ്ഥാനമായിരുന്നു. എന്നാല്‍ ഫൈനലില്‍ ഇരുവരും ഫോമിലേക്കുയര്‍ന്നു. ഫൈനലില്‍ നര്‍വാള്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. റഷ്യയുടെ സെര്‍ജി മലിഷേവിനാണ് വെങ്കലം.

സ്വര്‍ണവും വെള്ളിയും നേടിയതോടെ പോയൻ്റ് പട്ടികയില്‍ ഇന്ത്യ 34-ാം സ്ഥാനത്തായി. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പെടെ 15 മെഡലുകളാണ് ഇന്ത്യ ഇത്തവണ നേടിയത്.

പുരുഷന്മാരുടെ ബാഡ്മിൻ്റണ്‍ എസ് എല്‍ 3 വിഭാഗത്തില്‍ ഇന്ത്യയുടെ പ്രമോദ് ഭഗത് ഫൈനലില്‍ പ്രവേശിച്ചതോടെ മെഢൽ ഉറപ്പായി.

 ജപ്പാൻ്റെ ദയ്സുകി ഫുജിഹരയെ കീഴടക്കിയാണ് പ്രമോദ് ഫൈനലിലേക്ക് മുന്നേറിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 21-11, 21-16. ഫൈനലില്‍ ബ്രിട്ടന്റെ ഡാനിയേല്‍ ബെതെല്‍ ആണ് പ്രമോദിന്റെ എതിരാളി.

ഈ വിഭാഗത്തില്‍ പ്രമോദാണ് ലോക ഒന്നാം നമ്പര്‍ താരം. ബെതെല്‍ ലോക രണ്ടാം നമ്പര്‍ താരമാണ്. സെമിയില്‍ ഇന്ത്യന്‍ താരം മനോജ് സര്‍ക്കാരിനെ പരാജയപ്പെടുത്തിയാണ് ബെതെല്‍ ഫൈനലിലേക്ക് കടന്നത്. മനോജ് വെങ്കല മെഡലിനായി മത്സരിക്കും