Thursday, March 30, 2023
spot_img
HomeSportsഓസ്ട്രേലിയയെ മുട്ടുകുത്തിച്ച് ഇന്ത്യ; തകർപ്പൻ ജയം

ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച് ഇന്ത്യ; തകർപ്പൻ ജയം

മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.

ഓസ്ട്രേലിയ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം ഇന്ത്യ മറികടന്നു. എന്നാൽ വാങ്കഡെ സ്റ്റേഡിയം തുടക്കത്തിൽ ഓസ്ട്രേലിയൻ ബോളർമാർ ഇന്ത്യയെ ഞെട്ടിക്കുന്ന നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. സ്കോർ 39 ൽ എത്തിയ ഉടൻ ഇന്ത്യയുടെ 4 ടോപ്പ് ബാറ്റ്സ്മാൻമാരും പുറത്തായി.

അഞ്ചാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യയും കെഎൽ രാഹുലും ചേർന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 44 റൺസിന്‍റെ കൂട്ടുകെട്ടിന് ശേഷം പാണ്ഡ്യ 25 റൺസിന് പുറത്തായി. ഇതോടെ ഓസ്ട്രേലിയയുടെ പ്രതീക്ഷകൾ വീണ്ടും ഉയർന്നു. എന്നാൽ രവീന്ദ്ര ജഡേജ രാഹുലിനൊപ്പം മധ്യനിരയിൽ എത്തിയതോടെ ഓസ്ട്രേലിയയുടെ സ്വപ്നങ്ങൾ തകിടം മറിയുകയായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments