കൊവിഡ് വാക്സിനെതിരെ​​​​​​​ വ്യാജപ്രചാരണം;നടൻ മൻസൂർ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴ

ജനങ്ങൾ വാക്സിൻ സ്വീകരിക്കരുതെന്നുമായിരുന്നു നടൻ മൻസൂർ അലി ഖാന്‍റെ പ്രസ്താവന

കൊവിഡ് വാക്സിനെതിരെ​​​​​​​ വ്യാജപ്രചാരണം;നടൻ മൻസൂർ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴ

ചെന്നൈ: കൊവിഡ് വാക്സിനെതിരെ വ്യാജപ്രചാരണം നടത്തിയതിന് നടൻ മൻസൂർ അലി ഖാന് മദ്രാസ് ഹൈക്കോടതി പിഴ വിധിച്ചു. രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യവകുപ്പിന് പിഴ അടയ്ക്കാനാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. കേസിൽ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. നടൻ വിവേക് മരിച്ചത് വാക്സിൻ സ്വീകരിച്ചത് കാരണമെന്നും ജനങ്ങൾ വാക്സിൻ സ്വീകരിക്കരുതെന്നുമായിരുന്നു നടൻ മൻസൂർ അലി ഖാന്‍റെ പ്രസ്താവന.