കേരളത്തിന്‍റെ  മുഖ്യമന്ത്രിയാകാൻ ഒരു പത്ത്, പതിനഞ്ച് വർഷം കൂടി കാത്തിരിക്കു; ഇ. ശ്രീധരനെ ട്രോളി നടൻ സിദ്ധാർഥ്

കേരളത്തിന്‍റെ  അടുത്ത മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതിലും ‍ഞാൻ വളരെ ആവേശത്തിലാണ്. പക്ഷേ ഇത് അൽപം നേരത്തെ ആയി പോയില്ലേ എന്നാണ് എന്‍റെ  ഭയം

കേരളത്തിന്‍റെ  മുഖ്യമന്ത്രിയാകാൻ ഒരു പത്ത്, പതിനഞ്ച് വർഷം കൂടി കാത്തിരിക്കു; ഇ. ശ്രീധരനെ ട്രോളി നടൻ സിദ്ധാർഥ്

മെട്രോമാൻ ഇ. ശ്രീധരന്‍റെ  ബിജെപി പ്രവേശത്തെ പരിഹസിച്ച് തെന്നിന്ത്യൻ സിനിമാതാരം സിദ്ധാർഥ്. ഒരു സാങ്കേതിക വിദഗ്ധനായി ഇ. ശ്രീധരൻ രാജ്യത്തിന് നൽകിയ സംഭാവനകളുടെ ആരാധകനാണ് താനെന്നും കേരളത്തിന്‍റെ  മുഖ്യമന്ത്രിയാകാൻ ഒരു പത്ത്, പതിനഞ്ച് വർഷം കൂടി കാത്തിരിക്കാമെന്നുമാണ് സിദ്ധാർഥ് ട്വീറ്റ് ചെയ്തത്. ‘ഇ. ശ്രീധരൻ സാറിന്‍റെയും ഒരു സാങ്കേതിക വിദഗ്ധനായി രാജ്യത്തിനു അദ്ദേഹം നൽകിയ സേവനങ്ങളുടെയും വലിയ ആരാധകനാണ് ഞാൻ. അദ്ദേഹം ബിജെപിയിൽ ചേർന്നതിലും കേരളത്തിന്‍റെ  അടുത്ത മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതിലും ‍ഞാൻ വളരെ ആവേശത്തിലാണ്. പക്ഷേ ഇത് അൽപം നേരത്തെ ആയി പോയില്ലേ എന്നാണ് എന്‍റെ  ഭയം. അദ്ദേഹത്തിന് ഒരു പത്ത്– പതിനഞ്ച് വർഷം കൂടി കാത്തിരിക്കാം എന്നാണ് എന്‍റെ  അഭിപ്രായം. ഇപ്പോൾ വെറും 88 വയസ്സല്ലേ ആയിട്ടുള്ളൂ’– സിദ്ധാർഥ് ട്വീറ്റ് ചെയ്തു.