ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വെട്ടിക്കുറച്ച് കേന്ദ്രം, പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍

സേവിംഗ്സ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് നിലവിലുള്ള നിലവിലുള്ള 4 ശതമാനത്തിൽ നിന്ന് 0.5 ശതമാനം കുറച്ച് 3.5 ശതമാനമാക്കി

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വെട്ടിക്കുറച്ച് കേന്ദ്രം, പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍

ദില്ലി: എൻ‌എസ്‌സി, പി‌പി‌എഫ് ഉൾപ്പെടെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 2021-22 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിൽ തന്നെ 1.1 ശതമാനം വരെ കുറച്ച് കേന്ദ്ര സര്‍ക്കാര്‍. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശ നിരക്ക് 0.7 ശതമാനം കുറച്ച് 6.4 ശതമാനമായും ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻ‌എസ്‌സി) 0.9 ശതമാനം കുറച്ച് 5.9 ശതമാനമാവുമാണ് ആക്കിയിരിക്കുന്നത്. 

ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന പുതിയ 2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്കരിച്ചതായി ധനമന്ത്രാലയം അറിയിപ്പിലൂടെ വ്യക്തമാക്കി. അഞ്ചുവർഷത്തെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ പലിശനിരക്ക് 0.9 ശതമാനം കുറച്ച് 6.5 ശതമാനമാക്കി. സേവിംഗ്സ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് നിലവിലുള്ള നിലവിലുള്ള 4 ശതമാനത്തിൽ നിന്ന് 0.5 ശതമാനം കുറച്ച് 3.5 ശതമാനമാക്കി.

ഒരു വർഷത്തെ ടേം ഡെപ്പോസിറ്റിൽ 1.1 ശതമാനം കുത്തനെ കുറച്ചു. 4.4 ശതമാനമായിരിക്കും പുതിയ നിരക്ക്. നേരത്തെ ഇത്ത. 5.5 ശതമാനമായിരുന്നു.

അതുപോലെ, രണ്ട് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 0.5 ശതമാനം കുറവ് വരുത്തി 5 ശതമാനവും മൂന്ന് വർഷത്തെ ടേം ഡെപ്പോസിറ്റ് നിരക്കില്‍ 0.4 ശതമാനവും അഞ്ച് വർഷത്തെ ടേം ഡെപ്പോസിറ്റ് നിരക്കില്‍ 0.9 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്.

സുകന്യ സമൃദ്ധി യോജന അക്കൗണ്ട് അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 0.7 ശതമാനം കുറച്ച് 6.9 ശതമാനം നിരക്കിൽ വാഗ്ദാനം ചെയ്യുന്നു. കിസാൻ വികാസ് പത്രയുടെ (കെവിപി) വാർഷിക പലിശ നിരക്ക് 6.9 ശതമാനത്തിൽ നിന്ന് 0.7 ശതമാനം കുറഞ്ഞ് 6.2 ശതമാനമായി. 2016 ൽ ത്രൈമാസ പലിശനിരക്ക് പ്രഖ്യാപിക്കുമ്പോൾ, ചെറിയ സേവിംഗ്സ് സ്കീമുകളുടെ നിരക്കുകൾ സർക്കാർ ബോണ്ട് വരുമാനവുമായി ബന്ധിപ്പിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു.