രാജ്യത്ത് 41,806 പേര്‍ക്ക് കൂടി കോവിഡ്: പ്രതിദിന കേസുകളില്‍ കേരളം മുന്നില്‍ 

രാജ്യത്ത് പുതുതായി 41,806 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലേത്തേതിനേക്കാള്‍ 7.7 ശതമാനം കൂടുതലാണ് 24 മണിക്കൂറിനിടയിലെ കോവിഡ് രോഗികളുടെ എണ്ണം.

രാജ്യത്ത് 41,806 പേര്‍ക്ക് കൂടി കോവിഡ്: പ്രതിദിന കേസുകളില്‍ കേരളം മുന്നില്‍ 

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 41,806 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലേത്തേതിനേക്കാള്‍ 7.7 ശതമാനം കൂടുതലാണ് 24 മണിക്കൂറിനിടയിലെ കോവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 581 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

കേരളം തന്നെയാണ് പ്രതിദിന കോവിഡ് കേസുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 15,637 കേസുകളാണ് സംസ്ഥാനത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 8602 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയും 2458 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തമിഴ്നാടുമാണ് പിന്നിലുള്ളത്.

രാജ്യത്ത് കഴിഞ്ഞ 24 ദിവസമായി മൂന്ന് ശതമാനത്തിന് താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നതാണ് ഏറെ ആശ്വാസകരം. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 3.09 കോടിയാണ്. നിലവില്‍ സജീവമായിട്ടുള്ളത് 4,32,041 കേസുകളാണ്. ആകെ കോവിഡ് മരണങ്ങള്‍ 4,11,989 ആണ്.