Wednesday, March 22, 2023
spot_img
HomeSportsകിവീസിനെതിരെ ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ; സെഞ്ചുറിയുമായി ശുഭ്മൻ ​ഗിൽ

കിവീസിനെതിരെ ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ; സെഞ്ചുറിയുമായി ശുഭ്മൻ ​ഗിൽ

അഹമ്മദാബാദ്: ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തു. ഓപ്പണർ ശുഭ്മൻ ​ഗിൽ ഇന്ത്യയ്ക്കായി സെഞ്ചുറി നേടി.

ഗിൽ 63 പന്തിൽ നിന്ന് 126 റൺസ് നേടി. 12 ബൗണ്ടറികളും ഏഴ് സിക്സറുകളുമാണ് ഗില്ലിന്‍റെ ഇന്നിങ്സിൽ ഉണ്ടായിരുന്നത്. ഇതോടെ ടി20യിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും മികച്ച വ്യക്തിഗത സ്കോറെന്ന റെക്കോർഡും ഗിൽ സ്വന്തമാക്കി. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ 54 പന്തിൽ നിന്നാണ് ഗിൽ സെഞ്ചുറി നേടിയത്. ടി20യിൽ ഗില്ലിന്‍റെ ആദ്യ സെഞ്ച്വറി കൂടിയാണിത്. ഇതോടെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടിയ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഗിൽ ഇടം നേടി. കളി അൽപം സാവധാനം ആരംഭിച്ച ഗിൽ 35 പന്തിൽ അർധസെഞ്ചുറി തികച്ചു. 54 പന്തിൽ സെഞ്ചുറിയും തികച്ചു.

ഹാർദിക് പാണ്ഡ്യയുമായുള്ള കൂട്ടുകെട്ടാണ് ഇന്ത്യക്ക് സ്കോർ ചെയ്യാൻ വഴി ഒരുക്കിയത്. ഇരുവരും ചേർന്ന് 40 പന്തിൽ നിന്ന് 103 റൺസ് നേടി. പാണ്ഡ്യ 17 പന്തിൽ 30 റൺസെടുത്ത് പുറത്തായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments