Wednesday, February 8, 2023
spot_img
HomeSportsപരമ്പര തൂത്തുവാരി ഇന്ത്യ; പതറിവീണ് കിവീസ്, ജയം 90 റൺസിന്

പരമ്പര തൂത്തുവാരി ഇന്ത്യ; പതറിവീണ് കിവീസ്, ജയം 90 റൺസിന്

ഇൻഡോർ: ഇന്ത്യ – ന്യൂസീലാൻഡ് മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 385 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ്, 295 ന് എല്ലാവരും പുറത്തായി. ഇന്ത്യക്കായി ശർദുൽ താക്കൂറും കുൽദീപും 3 വിക്കറ്റ് വീതം വീഴ്ത്തി.ജയത്തോടെ ഏകദിന റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തി.

ഇന്ത്യ ഉയർത്തിയ 386 റൺസ് പിന്തുടർന്ന കിവീസിന് രണ്ടാം പന്തിൽ ഫിൻ അലനെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഡെവോണ്‍ കോണ്‍വേയും ഹെന്‍റി നിക്കോൾസും ചേർന്ന് നേടിയ 106 റണ്‍സിന്‍റെ കൂട്ടുകെട്ട് അവർക്ക് പ്രതീക്ഷ നൽകി. നിക്കോൾസ് 42 റൺസിന് പുറത്തായ ശേഷം കോൺവേ സെഞ്ച്വറി നേടി. പക്ഷെ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ കളിയിലേക്ക് തിരിച്ചെത്തുകയായിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments