തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പെട്രോള്‍ ഡീസല്‍ വിലയിൽ നേരിയ വര്‍ധനവ് 

18 ദിവസത്തിന് ശേഷമാണ് ഇന്ത്യയില്‍ വര്‍ധന ഉണ്ടാവുന്നത്

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പെട്രോള്‍ ഡീസല്‍ വിലയിൽ നേരിയ വര്‍ധനവ് 

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പുകളും കഴിഞ്ഞു, ഫലവും വന്നു, പിന്നാലെ പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചു. 18 ദിവസത്തിന് ശേഷമാണ് ഇന്ത്യയില്‍ വര്‍ധന ഉണ്ടാവുന്നത്. ദില്ലിയില്‍ ലിറ്ററിന് 15 പൈസയും ഡീസലിന് 18 പൈസയുമാണ് ഉയര്‍ന്നത്. പെട്രോളിന് ലിറ്റിന് 90.55 ആണ് നിരക്ക്. ഡീസലിന് ലിറ്ററിന് 80.91 പൈസയുമായി വര്‍ധിച്ചു. മുംബൈയില്‍ 96.95 പൈസയാണ് പെട്രോളിന് ലിറ്ററിന് ഈടാക്കുന്നത്. ഡീസലിന് 97 രൂപ 98 പൈസയുമായി മുംബൈയില്‍ ഉയര്‍ന്നു. മുംബൈയിലാണ് മെട്രോ നഗരങ്ങളില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്ക് ഇന്ധനത്തിനുള്ളത്.

ചെന്നൈയില്‍ പെട്രോളിന് 92 രൂപ 55 പൈസയാണ്. ഡീസലിനാണെങ്കില്‍ 85 രൂപ 78 പൈസയും. കൊല്‍ക്കത്തയില്‍ 90 രൂപ 76 പൈസയാണ് പെട്രോളിന് ഈടാക്കുന്നത്. ഡീസലിന് 83 രൂപ 78 പൈസയും. ഇന്ത്യന്‍ ക്രൂഡിന്റെ വില മെയ് മൂന്നിന് 65.71 ഡോളറായി ഉയര്‍ന്നിരുന്നു. കൊവിഡിനെ തുടര്‍ന്ന് ഇത് 19.90 ഡോളറായി താഴേക്ക് വീണിരുന്നു. ഏപ്രിലില്‍ ഇത് 63.40 ആയി ഉയര്‍ന്നിരുന്നു. അതേസമയം പെട്രോളിയം കമ്പനികള്‍ക്കാണ് വില നിര്‍ണയ അധികാരമെങ്കിലും തിരഞ്ഞെടുപ്പ് സമയത്ത് ഇന്ധന വില കൂടിയിരുന്നില്ല. അതുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് ഇതിനെ സ്വാധീനിക്കാന്‍ സാധിക്കും എന്ന അഭ്യൂഹം ശക്തമാണ്.