കേരളത്തില്‍ പ്രതിദിന കൊവിഡ് രോഗികൾ കൂടുന്നുന്നതില്‍ ആശങ്ക;രാഹുല്‍ ഗാന്ധി

കൊവിഡ് പ്രതിരോധത്തിനായുളള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പാലിക്കണമെന്ന് കേരളത്തിലെ സഹോദരീ-സഹോദരന്മാരോട് അഭ്യര്‍ത്ഥിക്കുകയാണ് എന്നും ശ്രദ്ധയോടെയിരിക്കണമെന്നും രാഹുല്‍ ഗാന്ധി

കേരളത്തില്‍ പ്രതിദിന കൊവിഡ് രോഗികൾ കൂടുന്നുന്നതില്‍ ആശങ്ക;രാഹുല്‍ ഗാന്ധി

ദില്ലി: കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. കൊവിഡ് രോഗബാധ കേരളത്തില്‍ കൂടുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.കൊവിഡ് പ്രതിരോധത്തിനായുളള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പാലിക്കണമെന്ന് കേരളത്തിലെ സഹോദരീ-സഹോദരന്മാരോട് അഭ്യര്‍ത്ഥിക്കുകയാണ് എന്നും ശ്രദ്ധയോടെയിരിക്കണമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്. ഇന്നലെ സംസ്ഥാനത്ത് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. 128 മരണങ്ങൾ കൂടി ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 16,585 ആയി.1,54,820 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,77,453 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.