നദ്ദ ഇടപെട്ടിട്ടും പ്രശ്‌നങ്ങളില്‍ പരിഹാരമില്ല;ശോഭാ സുരേന്ദ്രന്‍  മോദിയെ കണ്ടു 

വിഷയങ്ങളില്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് മോദിയോട് ശോഭ അഭ്യര്‍ഥിച്ചു

നദ്ദ ഇടപെട്ടിട്ടും പ്രശ്‌നങ്ങളില്‍ പരിഹാരമില്ല;ശോഭാ സുരേന്ദ്രന്‍  മോദിയെ കണ്ടു 

ദില്ലി: കേരളത്തിലെ ബിജെപിയുടെ സംഘടനാ പ്രശ്‌നങ്ങളില്‍ പരിഹാരം തേടി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. വിഷയങ്ങളില്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് മോദിയോട് ശോഭ അഭ്യര്‍ഥിച്ചു. ഞായറാഴ്ച കൊച്ചിയിലെത്തുന്ന മോദി കേരള നേതാക്കളുമായി വിഷയം സംസാരിക്കും. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇടപെട്ടിട്ടും പ്രശ്‌നങ്ങളില്‍ പരിഹാരമില്ലാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെ കണ്ടതെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ശോഭാ സുരേന്ദ്രന്‍ ഏറെ കാലമായി പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കേന്ദ്ര പ്രതിനിധികള്‍ പലതവണ ശ്രമിച്ചിട്ടും തര്‍ക്കം തീര്‍ന്നില്ല. കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷമാണ് വിവാദം ശക്തിപ്പെട്ടത്. കെ സുരേന്ദ്രന്‍ മുതിര്‍ന്ന നേതാക്കളെ തഴയുന്നു എന്ന ആരോപണവും ശക്തമാണ്.