രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103 രൂപ 75 പൈസയും ഡീസലിന് 95.68 രൂപയുമാണ് ഇന്നത്തെ വില

രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്

രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 15 പൈസ വീതമാണ് എണ്ണകമ്പനികള്‍ കുറച്ചത്.തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103 രൂപ 75 പൈസയും ഡീസലിന് 95.68 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 101 രൂപ 71 പൈസയും ഡീസലിന് 93.82 രൂപയുമാണ് വില.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിടിവാണ് രാജ്യത്ത് ഇന്ധന വില കുറക്കാന്‍ കാരണം. ഒരുമാസത്തിനിടെ ക്രൂഡ് ഓയില്‍ വില ബാരലിന് ഒമ്പത് ഡോളറിന്റെ കുറവുണ്ടായി.