ഇടതുമുന്നണി യോഗം ഇന്ന് ചേരും: ഐഎന്‍എല്‍ പങ്കെടുക്കും

പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് പിന്നാലെയാണ് ഐഎന്‍എല്‍ പ്രതിനിധികള്‍ യോഗത്തില്‍ എത്തുക.

ഇടതുമുന്നണി യോഗം ഇന്ന് ചേരും: ഐഎന്‍എല്‍ പങ്കെടുക്കും

തിരുവനന്തപുരം: ഇടതുമുന്നണി യോഗം ഇന്ന് എകെജി സെന്ററില്‍ ചേരും. യോഗത്തില്‍ ഐഎന്‍എല്‍ പങ്ക് എടുക്കും. പാര്‍ട്ടി പ്രതിനിധികളായി പ്രസിഡന്റ് അബ്ദുള്‍ വഹാബും സെക്രട്ടറി കാസിം ഇരിക്കൂറുമാണ് പങ്ക് എടുക്കുക. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് പിന്നാലെയാണ് ഐഎന്‍എല്‍ പ്രതിനിധികള്‍ യോഗത്തില്‍ എത്തുക.

നേരത്തെ ഇരുകൂട്ടരും യോജിപ്പില്‍ എത്തിയാല്‍ മാത്രമെ ഇടതുമുന്നണിയില്‍ തുടരാനാകൂ എന്ന് എല്‍ഡിഎഫ് നേതൃത്വം നിലപാടെടുത്തിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ഒരു മാസത്തോളമായി നടന്നുവന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഐഎന്‍എല്ലില്‍ ഒത്തുതീര്‍പ്പ് .തിങ്കളാഴ്ചത്തെ ഭാരത് ബന്ദ് ഇന്ന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചയാകും. കേരളത്തിലും പിന്തുണ നല്‍കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവികള്‍ നല്‍കുന്നതില്‍ മുന്നണിക്കുള്ളില്‍ ഉഭയകക്ഷിചര്‍ച്ചകള്‍ തീരുമാനം എടുക്കും.