യുഎസ് പൗരത്വം കൂടുതൽ എളുപ്പമാക്കി ബൈഡൻ ഭരണകൂടം

പൗരത്വത്തിനായുള്ള ചോദ്യാവലിയിൽ ട്രംപ് ഭരണകൂടം കൂട്ടിച്ചേർത്ത 28 ചോദ്യങ്ങൾ ഇതോടെ റദ്ദാകും

യുഎസ് പൗരത്വം കൂടുതൽ എളുപ്പമാക്കി ബൈഡൻ ഭരണകൂടം

വാഷിങ്ടൻ ∙ യുഎസ് പൗരത്വം കൂടുതൽ എളുപ്പമാക്കി 2008ലെ നാച്വുറലൈസേഷൻ ടെസ്റ്റ് രീതിയിലേക്കു തിരിച്ചുപോകുന്നതായി ജോ ബൈഡൻ ഭരണകൂടം അറിയിച്ചു. അടുത്തമാസം ഒന്നു മുതൽ ഇതു നിലവിൽ വരുമെന്ന് യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‍സിഐഎസ്) അറിയിച്ചു.പൗരത്വത്തിനായുള്ള ചോദ്യാവലിയിൽ ട്രംപ് ഭരണകൂടം കൂട്ടിച്ചേർത്ത 28 ചോദ്യങ്ങൾ ഇതോടെ റദ്ദാകും. കഴിഞ്ഞ ഡിസംബർ ഒന്നു മുതലുള്ള അപേക്ഷകർക്ക് 2008 ടെസ്റ്റ് രീതി ബാധകമായിരിക്കും.