ഓസ്കാർ പ്രഖ്യാപനത്തിന് തുടക്കം: മികച്ച സംവിധായികയായി ക്ലോയി ഷാവോ,മാൻക് മികച്ച ഛായാഗ്രഹണം

ജൂദാസ് ദ ബ്ലാക്ക് മിസിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡാനിയേൽ കലൂയ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു

ഓസ്കാർ പ്രഖ്യാപനത്തിന് തുടക്കം: മികച്ച സംവിധായികയായി ക്ലോയി ഷാവോ,മാൻക് മികച്ച ഛായാഗ്രഹണം

ലോകസിനിമയും കൊവിഡ് പ്രതിസന്ധിയിലായിപ്പോയ കഴിഞ്ഞ ഒരു വര്‍ഷത്തെ ചിത്രങ്ങളിലെ മികവിനുള്ള ഓസ്‍കര്‍ പുരസ്‍കാരങ്ങളുടെ പ്രഖ്യാപനം ആരംഭിച്ചു. ഇന്ത്യന്‍ സമയം  പുലര്‍ച്ചെ 5.30ന് ആരംഭിച്ച പ്രത്യേക ഷോയില്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയത്.  മികച്ച സംവിധായികയായി ക്ലോയി ഷാവോ തെരഞ്ഞെടുക്കപ്പെട്ടു. നോമഡ് ലാന്റ് എന്ന ചിത്രത്തിനാണ് പുരസ്കാരം.  ജൂദാസ് ദ ബ്ലാക്ക് മിസിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡാനിയേൽ കലൂയ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു.മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള പുരസ്കാരം മൈ ഒക്ടോപസ് ടീച്ചർ സ്വന്തമാക്കി. മികച്ച സഹനടിക്കുള്ള പുരസ്കാരം മിനാരി എന്ന കൊറിയൻ  ചിത്രത്തിലെ പ്രകടനത്തിന് യൂൻ യോ ജുങ് സ്വന്തമാക്കി.

പരമ്പരാഗത വേദിയായ ഡോള്‍ബി തിയറ്ററുകളിലും ചടങ്ങുകള്‍ ഉണ്ടെങ്കിലും ഇത്തവണത്തെ മുഖ്യവേദി ലോസ് ഏഞ്ചല്‍സിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍ ആയ യൂണിയന്‍ സ്റ്റേഷന്‍ ആണ്. സാമൂഹിക അകലം ഉറപ്പുവരുത്താനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ മാറ്റത്തില്‍ വേദിയാവുന്ന യൂണിയന്‍ സ്റ്റേഷന്‍ ഡാര്‍ക് നൈറ്റ് റൈസസ്, പേള്‍ ഹാര്‍ബര്‍ ഉള്‍പ്പെടെ നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ലൊക്കേഷന്‍ ആയിട്ടുമുണ്ട്.